World

തിരക്കേറിയ റോഡിലൂടെ സൈക്കിളില്‍ ബാലന്‍സ് ചെയ്തു പോകുന്ന യുവാവിന്റെ വീഡിയോ വ്യത്യസ്തമാണ്, സംഭവം വൈറലുമാണ്

വാഹനം പെരുപ്പം കൂടിയ റോഡുകളില്‍ കൂടി മര്യാദയ്ക്ക് സൈക്കിള്‍ ചവിട്ടാന്‍ തന്നെ പാടാണ്. ഇവിടെ ഒരാള്‍ അത്യാവശ്യം തിരക്കുള്ള റോഡിലൂടെ സൈക്കിളില്‍ പോകുന്നത് കണ്ടാല്‍ മൂക്കത്ത് ആരും കൈവിരല്‍ വെയ്ക്കും. ഒരു കൈ സൈക്കിളിന്റെ ഹാന്‍ഡിലിലും മറ്റൊരു കൈയ്യില്‍  മൂന്നോളം ചെറുതും വലുതുമായ പാത്രങ്ങളടങ്ങിയ ഒരു ട്രേയും. അതേ, കൈയ്യില്‍ വലിയ സൂപ്പ് പാത്രങ്ങള്‍ നിറച്ച ട്രേയില്‍ പിടിച്ച് സൈക്കിള്‍ ചവിട്ടുന്നയാളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ വൈറലാണ്. സൈക്കിളില്‍ തിരക്കേറിയ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ അയ്യാളുടെ ഒരു കൈയ്യില്‍ ഇരിക്കുന്ന ട്രേ നന്നായി ബാലന്‍സ് ചെയ്യുന്നുണ്ട്. സൈഗോണ്‍ ഹാപ്പിടൂര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിയറ്റ്‌നാമിലെ ഒരു ട്രാവല്‍ ഏജന്‍സിയാണ് സൈഗോണ്‍ ഹാപ്പിടൂര്‍. ഈ മനുഷ്യന്റെ ബാലന്‍സിങ് കഴിവുകള്‍ എല്ലാവരും പുകഴ്ത്തുകയും പലരും ആശ്ചര്യപ്പെടുകയും ചെയ്യുന്നുണ്ട. അദ്ദേഹത്തെ ‘ഇതിഹാസം’ എന്ന് ചിലര്‍ വിളിക്കുകയും ചെയ്തു.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇതുവരെ, ഇത് ഒരു ദശലക്ഷത്തിലധികം വ്യുവുകള്‍ കിട്ടുകയും, അത് ദിനംപ്രതി വര്‍ധിക്കുകയും ചെയ്യുന്നുണ്ട്. അതിനിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളും നിരവധി പേര്‍ പോസ്റ്റ് ചെയ്യുന്നു. സൈക്കിള്‍ ചവിട്ടുന്നതിനിടയില്‍ ഒരു മനുഷ്യന്‍ ട്രേ ബാലന്‍സ് ചെയ്യുന്ന ഈ വീഡിയോയെ കുറിച്ചുള്ള നിങ്ങളുടെ ചിന്തകള്‍ എന്താണ്?

ഒരു വ്യക്തി പോസ്റ്റ് ചെയ്തു, ‘കൊള്ളാം! അതിന് വലിയ കഴിവുകള്‍ ആവശ്യമാണ്. അതിശയകരമായ ആളുകളുള്ള ഒരു അത്ഭുതകരമായ സ്ഥലമാണ് സൈഗോണ്‍! മറ്റൊരാള്‍ കൂട്ടിച്ചേര്‍ത്തു, ‘എനിക്ക് ഇത് വളരെ ഇഷ്ടമാണ്. മറ്റൊരാള്‍ പറഞ്ഞു, അത് എന്റെ ജനത്തെക്കുറിച്ച് എനിക്ക് അഭിമാനം നല്‍കി. സൈക്കിളില്‍ ഒരു ട്രേ ഭക്ഷണം എത്തിക്കുന്നതിന് ഒരു ഒളിമ്പിക്‌സ് ഇവന്റ് ഉണ്ടായിരിക്കണമെന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്തപ്പോള്‍ അവന്‍ എത്ര പണം നല്‍കിയാലും മതിയാകില്ലെന്ന മറ്റൊരാള്‍ കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും, ചിലര്‍ ഭക്ഷണം വൃത്തികെട്ടതാണെന്ന ആശങ്ക പ്രകടിപ്പിച്ചു. ഒരു വ്യക്തി പോസ്റ്റ് ചെയ്തു, കൈയ്യിലിരിക്കുന്ന ഈ ഭക്ഷണം സ്ഥലത്തേക്ക് എത്തുമ്പോഴേക്കും തണുപ്പും പൊടിയും ആയിരിക്കും.തണുത്തതായി തോന്നുന്നു, പക്ഷേ ഭക്ഷണം കവര്‍ ചെയ്യുന്നതാണ് ഞാന്‍ ഇഷ്ടപ്പെടുന്നതെന്ന മറ്റൊരു ഉപയോക്താവ് കൂട്ടിച്ചേര്‍ത്തു.