ഒരു മനുഷ്യന് ശരാശരി എട്ടു മണിക്കൂർ ഉറക്കം ആവശ്യമാണ്. സുഖമായി കിടന്നുറങ്ങാൻ ആരാണ് ആഗ്രഹിക്കാത്തത്? നല്ലൊരു ഉറക്കം ഒരു ദിവസത്തിൻറെ അവസാനം നിങ്ങൾക്ക് ലഭിച്ചു കഴിഞ്ഞാൽ പുതിയ ദിവസം വളരെ ഉന്മേഷത്തോടെ കൂടി ആരംഭിക്കാൻ കഴിയും. എന്നാൽ ഇന്ന് പ്രായഭേദമന്യേ ഭൂരിഭാഗം പേരും ബുദ്ധിമുട്ടുന്നത് ഉറക്കക്കുറവിനാൽ ആണ്. കുട്ടികൾക്ക് പഠനഭാരം ആണെങ്കിൽ യുവാക്കളിൽ ജോലി സ്ഥലത്തെ സ്ട്രെസ് ആയിരിക്കാം ഉറക്കം നഷ്ടപ്പെടുത്തുന്നത്. ഇത്തരത്തിൽ ചെറുപ്പക്കാരെയും പ്രായമായവരെയും ഉറക്കമില്ലായ്മ പ്രതിസന്ധിയിൽ ആക്കുന്നുണ്ട്. അപ്പോൾ പലരും ആശ്രയിക്കുന്നത് ഉറക്കഗുളികകളെയാണ്. എന്നാൽ ഒരു ആരോഗ്യ വിദഗ്ധന്റെ നിർദ്ദേശമില്ലാതെ ഇവയെ ആശ്രയിക്കുന്നത് ഒരിക്കലും ഗുണം ചെയ്യില്ല. മറിച്ച് മറ്റു പല ദോഷങ്ങൾക്കും കാരണമാവുകയും ചെയ്യും.
സുഖകരമായ ഉറക്കത്തിന് വളരെ സിമ്പിൾ ആയ ഒരു പ്രതിവിധിയുണ്ട്. ഇതിനു വേണ്ടത് പഴത്തൊലിയാണ്. കേട്ടിട്ട് വിചിത്രമായി തോന്നുന്നുണ്ടോ? അതെ നാം എല്ലാവരും വീടുകളിൽ കളയുന്ന പഴത്തൊലിയാണ് ഇവിടെ വേണ്ടത്. പഴത്തിൽ ധാരാളം പോഷകങ്ങൾ ഉണ്ട്. പഴത്തൊലിയില്‍ ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് തൊലിയോട് ചേര്‍ന്നാണ് ഉണ്ടാകുന്നത്. പഴത്തിലുള്ളതിനേക്കാള്‍ തൊലിയിലാണ് ഇതുള്ളത്. ഇത് സെറാട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായിക്കന്നു. ഇത് ടെന്‍ഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. വെള്ളത്തില്‍ അലിയുന്ന ഒന്നാണ് ട്രിപ്‌റ്റോഫാന്‍. പഴത്തൊലിയില്‍ പഴത്തേക്കാള്‍ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.
ഇതിനായി ചെയ്യേണ്ടത് പഴം കഴിച്ച ശേഷം കളയുന്ന തൊലി എടുക്കുക. പഴം നല്ലതുപോലെ കഴുകി തൊലി എടുക്കുക. ഒരാള്‍ക്ക് ഒരു പഴത്തൊലി എന്ന അളവില്‍ മതിയാകും. ഒന്നരകപ്പ് വെള്ളത്തില്‍ ഈ പഴത്തൊലി ഇട്ട് തിളപ്പിച്ച് ഒരു കപ്പാക്കി ഈ വെള്ളം കുടിയ്ക്കാം. ഇതില്‍ പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിന്‍ ബി6 എന്നിവയെല്ലാം അടങ്ങിയിട്ടുള്ളതാണ്. ഇവയെല്ലാം ഉറക്കത്തിന് മാത്രമല്ല, മസില്‍ ആരോഗ്യത്തിനും ശരീരത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ. ക്ഷീണം മാറാന്‍ ഇതേറെ നല്ലതാണ്. ദേഹവേദനയ്ക്കും ഇതേറെ ഗുണകരമാണ.്
ബനാനാ ടീ എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ വെളളം ചെറുചൂടോടെ രാത്രിയിലോ വൈകീട്ടോ കുടിയ്ക്കാം. ഇത് ഒന്ന് രണ്ടാഴ്ച അടുപ്പിച്ച് ഉപയോഗിച്ചാല്‍ തന്നെ ഗുണമുണ്ടാകും. പിന്നീട് വേണമെങ്കില്‍ നിര്‍ത്താം. എന്നാല്‍ വൃക്ക പ്രശ്‌നം, വയറിന് പ്രശ്‌നം തുടങ്ങിയ പ്രശ്‌നങ്ങളെങ്കില്‍ ഇത് ഉപയോഗിയ്ക്കാതിരിയ്ക്കുക. ഇതിലെ അമിത അളവിലെ പൊട്ടാസ്യം വൃക്കയ്ക്ക് ദോഷം വരുത്താം. ബാക്കി ഉള്ളവര്‍ക്ക് ഇത് കുടിയ്ക്കാം. ഇത് കുട്ടികള്‍ക്കാണെങ്കിലും ചെറുപ്പക്കാര്‍ക്കും വൃദ്ധര്‍ക്കുമാണെങ്കിലും ഗുണം നല്‍കുന്ന ഒന്നാണ്.
നല്ലതുപോലെ പഴുത്ത പഴത്തിന്റെ തൊലിയിലാണ് കൂടുതല്‍ ട്രിപ്‌റ്റോഫാന്‍ ഉണ്ടാകുക. ഇതിനാല്‍ ഇത്തരം തൊലി ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. പ്രത്യേകിച്ചും കറുത്ത കുത്തുകള്‍, പാടുകള്‍ ഉള്ള പഴത്തൊലി. ഇത്തരം പഴവും പലരും കളയുകയാണ് പതിവ്. എന്നാല്‍ കറുത്ത കുത്തുകള്‍ പഴം നല്ലത്‌പോലെ പാകമായി ഇതില്‍ കൂടുതല്‍ പോഷകങ്ങള്‍ ഉണ്ടെന്നതിന്റെ സൂചന കൂടിയാണ് നല്‍കുന്നത്. ഇത്തരം തൊലി ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ ഫലപ്രദം. പഴത്തൊലി ചര്‍മ, മുടി സംരക്ഷണത്തിന് ഉപയോഗിയ്ക്കാറുമുണ്ട്. പഴത്തിന്റെ തൊലി ഉണക്കിപ്പൊടിച്ച് ഇതും വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് ഉപയോഗിയ്ക്കാം.
content highlight: banana-peel-for-sleep