ശരിയായ വളർച്ചയ്ക്ക് പോഷകസമൃദ്ധമായ ആഹാരം ആണ് കഴിക്കേണ്ടത്. അത് തർക്കമില്ലാത്ത കാര്യം തന്നെയാണ്. എന്നാൽ പലരും കഴിക്കുന്ന ഭക്ഷണത്തിൽ ആവശ്യമായ പോഷകങ്ങൾ ഉൾപ്പെടുത്തുന്നില്ല. ചിലർ വാരിവലിച്ചു തിന്നുമ്പോൾ മറ്റുചിലരാകട്ടെ വിശപ്പിന് വേണ്ടി മാത്രം കഴിക്കുന്നു. ഇത് ശരീരത്തിന് ദോഷകരമായി ബാധിക്കുന്നു. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ ശരീരത്തിന് ദോഷകരമാണ്.
ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കാനും പോഷകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ഉണ്ടാക്കാനുമായി സെപ്റ്റംബറിലെ ആദ്യ ആഴ്ച എല്ലാവർഷവും ദേശീയ പോഷകാഹാര വാരമായി ആചരിക്കാറുണ്ട്. ‘പോഷകസമ്പുഷ്ടമായ ആഹാരം എല്ലാവർക്കും’ എന്നതായിരുന്നു ഈ വർഷത്തെ തീം. സമീകൃതഭക്ഷണത്തിന്റെ ഗുണങ്ങളെക്കുറിച്ചും പോഷകദാരിദ്ര്യം തടയേണ്ടതിനെക്കുറിച്ചുമെല്ലാം ജനങ്ങളിൽ അവബോധം ഉണ്ടാക്കുകയാണ് വാരാചരണത്തിന്റെ ലക്ഷ്യം.
ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ എന്തൊക്കെ ഉൾപ്പെടുത്തണമെന്ന് നോക്കാം;
content highlight: improve-health-essential-nutrients