ചേരുവകൾ :
ബീഫ് ..1 കിലോ (ചെറുതായി കഷ്ണങ്ങൾ ആക്കിയത് )
മുളക് പൊടി- 4 സ്പൂൺ
മഞ്ഞൾ പൊടി …1/2 സ്പൂൺ
നല്ലെണ്ണ …150 ഗ്രാം
വെളുത്തുള്ളി …ഒരു കുടം (പകുതി അരച്ച് എടുക്കുക ..ബാക്കി ബീഫിന്റെ കൂടെ വേവിക്കുക )
ഇഞ്ചി …വലിയ കഷ്ണം (പകുതി അരച്ച് എടുക്കുക ..ബാക്കി ബീഫിന്റെ കൂടെ വേവിക്കുക)
പച്ചമുളക്- 2
ഉലുവാ പൊടി അര സ്പൂൺ..(.ഉലുവ വറുത്തു പൊടിച്ചത്)
കായം …ഒരു സ്പൂൺ (എണ്ണയിൽ വറുത്തു പൊടിച്ചത് )
വിനാഗിരി- ഒരു കപ്പ്
കറിവേപ്പില
ഉപ്പ് ..ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ബീഫ് ഒരു സ്പൂൺ, മുളക് പൊടിയും മഞ്ഞൾപൊടിയും പച്ചമുളക് കീറിയതും ..വെളുത്തുള്ളിയും ഇഞ്ചിയും കറിവേപ്പിലയും ഇട്ടു വേവിക്കുക …(ഒരു 10 മുതൽ 15 മിനിറ്റ് വരെ )
അതിനുശേഷം എണ്ണയിൽ നന്നായി വറുത്തു കോരുക . ഒരു പാനിൽ നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് വെളുത്തുള്ളി അരച്ചതും ഇഞ്ചി അരച്ചതും ഇട്ടു ഒന്ന് വഴറ്റുക .പച്ചമണം മാറുമ്പോൾ അതിലേയ്ക്ക് ബാക്കി 3 സ്പൂൺ മുളക് പൊടി ചേർത്ത് ഒന്ന് കൂടി ഇളക്കുക .അതിലേയ്ക്ക് കായം ഉലുവ എന്നിവ ചേർത്ത് ഇളക്കിയതിനു ശേഷം വറുത്തു വച്ചിരിക്കുന്ന ബീഫ് ഇടുക എണ്ണ ഊറി വരുമ്പോൾ …ഇളക്കി കൊടുക്കുക . അതിലേയ്ക്ക് വിനാഗിരി ഒഴിച്ച് ഉപ്പും ചേർക്കുക ..ആറിയതിനുശേഷം കുപ്പിയിൽ സൂക്ഷിക്കുക …
Story Highlights ; Beef pickle