ചെന്നൈ ചെപ്പോക്ക് എന്ന തന്റെ ഹോം ഗ്രൗണ്ടില്‍ ആര്‍ത്തിരമ്പിയ കാണികളെ സാക്ഷി നിറുത്തി ഇന്ത്യയുടെ വിശ്വസ്തനമായ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ബംഗ്ലാദേശിനെതിരെ നേടിയ മിന്നും സെഞ്ച്വറി ടീമിന് ജീവവായുയായി മാറി. ആറിന് 144 എന്ന നിലയല്‍ കൂട്ടതകര്‍ച്ച നേരിട്ട ഇന്ത്യന്‍ ടീമിനെ രവിന്ദര്‍ ജഡേജയെന്ന ഇടം കൈയ്യന്‍ ബാറ്ററെ കൂട്ട്പിടിച്ച് ഏഴാം വിക്കറ്റില്‍ അശ്വിന്‍ നേടിയെടുത്തത് 195 റണ്‍സാണ്. ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സ് നേടി. 112 ബൗളിലാണ് അശ്വിന്‍ 102 റണ്‍സോടെ അശ്വിനും 117 ബോളില്‍ 87 റണ്‍സോടെ അപരാജിത സഖ്യം ക്രീസിലുണ്ട്.
ടോസ് നേടി ആദ്യം ബൗള്‍ ചെയ്യാനുള്ള ബംഗ്ലദേശിന്റെ തീരുമാനം നേരത്തെ തന്നെ നേട്ടമുണ്ടാക്കി. തന്റെ മൂന്നാം ടെസ്റ്റ് മത്സരത്തിനിറങ്ങിയ പേസര്‍ ഹസന്‍ മഹ്മൂദ് 63 എന്ന സ്‌കോറിന് ഇന്ത്യയുടെ ടോപ് ഓര്‍ഡറിനെ തകര്‍ത്തു. രോഹിത് ശര്‍മ്മ (6), ശുഭ്മാന്‍ ഗില്‍ (0), വിരാട് കോഹ്‌ലി (6) എന്നിവര്‍ മഹമൂദിന്റെ തുടക്കത്തിലെ ആക്രമണത്തിന് ഇരയായതോടെ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 29 എന്ന നിലയിലായി. യശ്വസി ജയ്‌സാളും ഋഷഭ് പന്തും (39) ഇന്നിംഗ്‌സ് പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിച്ചെങ്കിലും ഉച്ചയൂണിനുശേഷം പന്തിനെ ഹസന്‍ മഹ്മൂദ് പുറത്താക്കി. ഒരുവശത്ത് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ കാര്യമായി ചെറുത്തുനിന്നിരുന്ന എന്നതൊഴിച്ചാല്‍ (118 പന്തില്‍ 56) ബാക്കി മുന്‍നിര ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തി. ടീം സ്‌കോര്‍ 144 ല്‍ നില്‍ക്കെ കെ.എല്‍. രാഹുല്‍ 16 റണ്‍സും എടുത്തു തിരിച്ചുകയറിയതോടെ ടീം പ്രതിസന്ധഘട്ടത്തെ അഭിമുഖീകരിച്ചു. തുടര്‍ന്നാണ് രവീന്ദ്രനും രവിചന്ദ്രനും ചേര്‍ന്ന് ഇന്ദ്രജാലം നടത്തിയത്. ടീം സ്‌കോര്‍ 144ല്‍ ഒരുമിച്ച ഇരുവരെയും ആദ്യദിവസം സ്റ്റമ്പെടുക്കുന്നതുവരെ ബംഗ്ലാ ബൗളര്‍മാര്‍ക്ക് തൊടാനായില്ല. രോഹിത്, കോലി, ഗില്‍, പന്ത് തുടങ്ങിയ ബാറ്റിങ് ശക്തരുടെ വിക്കറ്റുകള്‍ വീഴ്ത്തി ബംഗ്ലാദേശിന് വലിയ ബ്രേക്ക്ത്രൂ നല്‍കിയ ഹസന്‍ മഹ്മൂദിനും ഒന്നും ചെയ്യാനായില്ല.. ഇതിനിടെ അശ്വിന്‍ സെഞ്ചുറി നേടി, ജഡേജ സെഞ്ചുറിക്കടുത്തുമെത്തി. അതിലൊക്കെ അപ്പുറത്ത് കൈവിട്ട കളി ഇന്ത്യ തിരിച്ചുപിടിച്ചു.
112 പന്തില്‍ 102 റണ്‍സാണ് അശ്വിന്റെ ബാറ്റില്‍നിന്ന് പിറന്നത്. അശ്വിന്റെ ആറാം ടെസ്റ്റ് സെഞ്ചുറിയാണിത്. ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് മത്സരത്തിലും സെഞ്ചുറി നേടി എന്ന പ്രത്യേകതയും അശ്വിനൊപ്പം ചേരുന്നു. 2021ല്‍ ചെപ്പോക്കില്‍ അവസാനം കളിച്ച മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 106 റണ്‍സാണ് അശ്വിന്‍ നേടിയിരുന്നത്. ബംഗ്ലാദേശിനെതിരേ കണ്ടെത്തുന്ന ആദ്യ സെഞ്ചുറിയുമാണ്. 108 പന്തുകളിലായിരുന്നു സെഞ്ചുറി നേട്ടം. ടെസ്റ്റിലെ അശ്വിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണിത്. തന്റെ ട്രേഡ്മാര്‍ക്ക് ചാരുതയും സമയക്രമവും പ്രകടിപ്പിച്ച അശ്വിന്‍, ഷാക്കിബ് അല്‍ ഹസന്റെ പന്തില്‍ സിംഗിള്‍ സെഞ്ചുറിയിലെത്തി. 10 ബൗണ്ടറികളും രണ്ട് സിക്‌സും അടങ്ങുന്ന അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ് അദ്ദേഹത്തിന്റെ ബാറ്റിംഗ് മികവിന്റെയും സമ്മര്‍ദ്ദത്തിലും പ്രകടനം നടത്താനുള്ള കഴിവിന്റെയും തെളിവായിരുന്നു.
എട്ടാമനായി ക്രീസില്‍ വന്ന് നാല് സെഞ്ചുറി നേടിയ ഒരേയൊരു ഇന്ത്യന്‍ താരവും അശ്വിനാണ്. ഇതേ നമ്പറില്‍ ക്രീസിലെത്തി അഞ്ച് സെഞ്ചുറി നേടിയ ന്യൂസീലന്‍ഡ് മുന്‍താരം ഡാനിയല്‍ വെട്ടോറി മാത്രമാണ് ലോകതലത്തില്‍ അശ്വിന് മുന്നിലുള്ളത്. ജഡേജയ്ക്ക് ശേഷം ടെസ്റ്റില്‍ ആയിരം റണ്‍സും നൂറിലധികം വിക്കറ്റും നേടിയ താരവും അശ്വിന്‍ തന്നെ. മറുവശത്ത് രവീന്ദ്ര ജഡേജ (117 പന്തില്‍ 86 റണ്‍സ്) മികച്ച പിന്തുണയോടെ മുന്നേറി. രണ്ട് സിക്‌സും പത്ത് ഫോറും ചേര്‍ന്നതാണ് ജഡേജയുടെ ഇന്നിങ്‌സ്. ഏഴാംവിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 228 പന്തില്‍ 195 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. അശ്വിന്റെ ഹോംഗ്രൗണ്ട് കൂടിയാണ് ചെപ്പോക്ക് സ്‌റ്റേഡിയം. അതിനാല്‍ത്തന്നെ ഗാലറിയുടെ വലിയ പിന്തുണയും അശ്വിന്റെ ഇന്നിങ്‌സിന് ഊര്‍ജം പകര്‍ന്നു.
Content Highlights: India Bangladesh Test Cricket