Health

മുഖക്കുരു പറയും നിങ്ങളുടെ ആരോഗ്യപ്രശ്നം; മിയൻ ഷിയാങ്ങിനെ കുറിച്ച് കേട്ടിട്ടുണ്ടോ ? acne-reveals-about-your-health

നെറ്റിയിലെ കുരു ദഹനസംവിധാനത്തിന്റെ പ്രശ്‌നങ്ങളെ കുറിച്ച്‌ സൂചന നല്‍കുന്നു

മുഖക്കുരു നിങ്ങളെ അലട്ടുന്നുണ്ടാകും. എന്നാൽ മുഖക്കുരു നൽകുന്നത് ചില ആരോഗ്യപരമായ മുന്നറിയിപ്പുകളാണ്. ചൈനീസ് പരമ്പരാഗത വൈദ്യശാസ്ത്രത്തിലാണ് ഇത്തരം കാര്യങ്ങളെപ്പറ്റി പറയുന്നത്. മുഖം വായിച്ച് ആരോഗ്യ പ്രവചനം നടത്തുന്ന ഈ രീതി ചൈനീസ് ഭാഷയിൽ മിയൻ ഷിയാങ് എന്നാണ് അറിയപ്പെടുന്നത്. ഇതുപ്രകാരം മുഖത്തിന്റെ ഓരോ ഭാഗത്തും വരുന്ന കുരുക്കൾ ഓരോ ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടവയാണ്. അവ എന്തൊക്കെയാണെന്ന് വിശദമായി നോക്കാം.

  • നെറ്റിയിലെ കുരു ദഹനസംവിധാനത്തിന്റെ പ്രശ്‌നങ്ങളെ കുറിച്ച്‌ സൂചന നല്‍കുന്നു. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, മോശം ഭക്ഷണക്രമം എന്നിവ മൂലം നെറ്റിയില്‍ കുരുക്കള്‍ ഉണ്ടാകാമെന്നാണ്‌ ചൈനീസ്‌ പാരമ്പര്യവൈദ്യം പറയുന്നത്‌. സമ്മര്‍ദ്ദം, ഉറക്കമില്ലായ്‌മ എന്നിവയും നെറ്റിയിലെ കുരുവിന്‌ പിന്നിലുണ്ടാകാമെന്നും ഇവര്‍ വിശ്വസിക്കുന്നു.
  • നെറ്റിക്കും ചെവിക്കും ഇടയിലുള്ള ചെന്നിഭാഗത്തെ കുരുക്കളെ മിയന്‍ ഷിയാങ്‌ ബന്ധിപ്പിക്കുന്നത്‌ വൃക്കയും മൂത്രസഞ്ചിയുമായും ബന്ധപ്പെട്ട അണുബാധ അടക്കമുള്ള പ്രശ്‌നങ്ങളുമായാണ്‌.
  • കണ്‍പുരികങ്ങള്‍ക്കിടയിലെ കുരു കരള്‍ പ്രശ്‌നം മൂലമാകാമെന്നും മിയന്‍ ഷിയാങ്‌ പറയുന്നു. മദ്യപാനം, കൊഴുപ്പുള്ള ഭക്ഷണം, വിഷാംശം എന്നിവ മൂലം കരള്‍ സമ്മര്‍ദ്ദത്തിലാകുമ്പോള്‍ പുരികങ്ങള്‍ക്കിടയിലെ കുരുക്കള്‍ അടക്കമുള്ള ചര്‍മ്മ പ്രശ്‌നങ്ങളായി ഇവ പുറത്ത്‌ വരുമെന്ന്‌ വിശ്വസിക്കപ്പെടുന്നു.
  • കണ്ണുകള്‍ക്ക്‌ താഴെയുള്ള ചര്‍മ്മത്തിലെ കറുത്ത പാടുകള്‍, കുരുക്കള്‍, തടിപ്പ്‌ എന്നിവ ശരീരത്തിന്റെ നിര്‍ജലീകരണത്തിന്റെയും സമ്മര്‍ദ്ദത്തിന്റെയും സൂചനയാണെന്ന്‌ ചൈനീസ്‌ വൈദ്യശാസ്‌ത്രം ചൂണ്ടിക്കാണിക്കുന്നു.
  • മൂക്കിന്റെ ഇടത്‌ ഭാഗം ഹൃദയത്തിന്റെ ഇടത്‌ വശവുമായും വലത്‌ ഭാഗതം ഹൃദയത്തിന്റെ വലത്‌ വശവുമായും ബന്ധപ്പെട്ടിരിക്കുന്നതായി ചൈനീസ്‌ പാരമ്പര്യ വൈദ്യം വിശ്വസിക്കുന്നു. മൂക്കില്‍ വരുന്ന ചുവപ്പ്‌, കറുത്ത കുരുക്കള്‍, എണ്ണമയം എന്നിവയെല്ലാം കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവയുടെ ലക്ഷണങ്ങളായാണ്‌ കണക്കാക്കുന്നത്‌.
  • കവിളുകളിലെ കുരുക്കള്‍ വയര്‍, പ്ലീഹ, ശ്വാസകോശ സംവിധാനം എന്നിവയുമായി ചൈനീസ്‌ പാരമ്പര്യവൈദ്യം ബന്ധിപ്പിക്കുന്നു. ഉദാഹരണത്തിന്‌ കവിളിലെ ചുവപ്പ്‌ വയറിലെ അണുബാധയുടെ ലക്ഷണമാണെന്നും ഇവിടെ ഉണ്ടാകുന്ന വിണ്ടുകീറല്‍ അലര്‍ജി, സൈനസ്‌ അണുബാധ പോലുള്ള ശ്വാസകോശ പ്രശ്‌നങ്ങളുടെ സൂചനയാണെന്നും ഇവര്‍ വിശ്വസിക്കുന്നു.
  • താടിയില്‍ വരുന്ന കുരുക്കളെ ബന്ധപ്പെടുത്തുന്നത്‌ ഹോര്‍മോണല്‍ അസുന്തലനവും പ്രത്യുത്‌പാദന സംവിധാനത്തിലെ പ്രശ്‌നങ്ങളുമായാണ്‌. ആര്‍ത്തവസമയത്തെ ഹോര്‍മോണല്‍ മാറ്റങ്ങളും സമ്മര്‍ദ്ദവും ഈ മേഖലയിലെ ചര്‍മ്മം വിണ്ടുകീറലും കുരുക്കളുമൊക്കെയായി പുറത്ത്‌ കാണപ്പെടാമെന്ന്‌ ചൈനീസ്‌ വൈദ്യശാസ്‌ത്രം പറയുന്നു.

content highlight : acne-reveals-about-your-health