Kozhikode

കോഴിക്കോട് അമിതവേഗത്തിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്; കാറിൽ മദ്യക്കുപ്പിയും തോക്കും

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മുക്കത്ത് അമിതവേഗത്തിൽ എത്തിയ കാർ ബൈക്കിൽ ഇടിച്ച് അപകടം. ബൈക്ക് യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു. കാരശ്ശേരി സ്വദേശി സൽമാനും ഭാര്യക്കുമാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.

കോഴിക്കോട് ജില്ലയിലെ മുക്കത്തെ ബസ് സ്റ്റാന്‍ഡിന് സമീപം വ്യാഴാഴ്ച രാത്രി 08:10-ഓടെയാണ് അപകടമുണ്ടായത്. അപകടത്തിൽ കാറിൻ്റെ മുൻവശത്ത് സാരമായ കേടുപാടുണ്ടായി. നാല് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവരിൽ 2 പേർ ഇറങ്ങിയോടി. ഇവരെ നാട്ടുകാര്‍ പിടികൂടി മുക്കം പോലീസില്‍ ഏല്‍പ്പിച്ചു.

പോലീസ് നടത്തിയ പരിശോധനയില്‍ കാറില്‍നിന്നും തോക്കും മദ്യക്കുപ്പിയും കണ്ടെത്തി. കാർ യാത്രക്കാർ മദ്യലഹരിയിലായിരുന്നു എന്ന് സംശയമുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി.