അധിനവേശ ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്രായേൽ നയങ്ങളുടെയും പ്രയോഗങ്ങളുടെയും നിയമപരമായി പ്രത്യാഘതങ്ങളെക്കുറിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി പുറപ്പെടുവിച്ച ഉപദേശക അഭിപ്രായത്തെ അംഭിസംബോധന ചെയ്യുന്ന കരട് പ്രമേയം ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അംഗീകരിച്ചതിന് ഒമാൻ സുൽത്താനേറ്റ് വ്യാഴാഴ്ച്ച പിന്തുണ അറിയിച്ചു.
ഫലസ്തീനികളുടെ അനിഷേധ്യമായ അവകാശങ്ങൾ, പ്രത്യേകിച്ച് അവരുടെ സ്വയം നിർണ്ണയാവാകാശം, കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967-ലെ അതിർത്തികൾ അടിസ്ഥാനമാക്കി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കൽ എന്നിവയ്ക്കുള്ള ചുവടുവെപ്പാണ് ഈ പ്രമേയമെന്ന് ഒമാൻ പ്രസ്താവനയിൽ സ്ഥിരീകരിച്ചു.
അന്താരാഷ്ട്ര നിയമവും യു.എൻ പ്രമേയവും അംഗീകരിക്കുന്നതിനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതിബദ്ധക്ക് ഒമാൻ പ്രാധാന്യം നൽകുന്നുണ്ട്. മിഡിൽ ഈസ്റ്റിൽ നീതിപൂർവകവും സമഗ്രവുമായ സമാധാനം കൈവരിക്കാനും ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കാനും ഇത് അത്യാവശ്യമാണെന്നും ഒമാൻ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.