ചെക്ക് പരിശീലകൻ ജറോസ്ലാവ് സിൽഹവിയെ മാറ്റിയതിന് പിന്നാലെ ഒമാനി വെറ്ററൻ താരം റഷീദ് ജാബറിനെ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി ഒമാൻ ഫുട്ബോൾ അസോസിയേഷൻ നിയമിച്ചു.
2022-ൽ, സീബ് ക്ലബ്ബിനെ എ.എഫ്.സി കപ്പ് കിരീടത്തിലേക്ക് നയിച്ചതുൾപ്പടെ പരിശീലകനെന്ന നിലയിൽ നിരവധി ടീമുകളെ അവിസ്മരണീയമായ വിജയങ്ങളിലേക്ക് നയിച്ചിട്ടുണ്ട് ജാബർ.
2026-ലെ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കുവൈത്തിനും ജോർദാനുമായി ഏറ്റുമുട്ടാൻ ഇരിക്കുന്ന ഒമാൻ ടീമിന് ജാബറിന്റെ വരവ് ഊർജമാവുമെന്നാണ് കായിക പ്രേമികൾ കരുതുന്നത്.