കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജ് അഞ്ചാം നിലയിൽ നവജാത ശിശുക്കളുടെ തീവ്രപരിചരണവിഭാഗത്തിൽ വിഷപാമ്പിനെ കണ്ടെത്തി. ഐ.സി.യുവിന് പുറത്തുണ്ടായിരുന്ന കൂട്ടിരിപ്പുകാരാണ് ഐ.സി.യുവിൽനിന്ന് പാമ്പ് പുറത്തേക്ക് വരുന്നത് കണ്ടത്.
വെള്ളിക്കെട്ടൻ എന്ന പാമ്പാണ് ഇതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പതിനഞ്ച് കുട്ടികളും നഴ്സുമാരുമാണ് ഐ.സി.യുവിൽ ഉണ്ടായിരുന്നത്.
മുൻപ് മെഡിക്കൽ കോളേജിന്റെ എട്ടാംനിലയിലേക്ക് പടർന്നുകയറിയ കാട്ടുവള്ളിയിലൂടെ മൂർഖൻപാമ്പ് വാർഡിലേക്ക് കയറിയ സംഭവം ഉണ്ടായിരുന്നു. ചുറ്റുപാടും പടർന്നുകയറിയ ചെടികളിലൂടെയാണ് പാമ്പ് ഐ.സി.യു.വിലേക്ക് കടന്നത് എന്നാണ് സൂചന.
ഐ.സി.യുവിന് പുറത്തെ വരാന്തയിലാണ് കൂട്ടിരിപ്പുകാർ രാത്രിയിൽ ഉറങ്ങാറുള്ളത്.
STORY HIGHLIGHT: venomous snake in kannur government medical college icu