കാര്യവട്ടം എല്‍ എന്‍ സി പി വെലോഡ്രോമില്‍ നടന്ന ദക്ഷണേന്ത്യന്‍ ഖേലോ ഇന്ത്യ വനിതാ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കേരള താരങ്ങള്‍ രണ്ട് സ്വര്‍ണ്ണം നേടി. തമിഴ്നാട്ടില്‍ നിന്നുള്ള താരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ച വെച്ചത്. ഏഴ് സ്വര്‍ണ്ണ മെഡലുകളാണ് തമിഴ്നാട്ടില്‍ നിന്നുള്ള താരങ്ങള്‍ സ്വന്തമാക്കിയത്. ടൈം ട്രയല്‍ 500 മീറ്റര്‍, സ്പ്രിന്റ് എന്നീ ഐറ്റങ്ങളില്‍ മത്സരിച്ച് കേരളത്തിന് വേണ്ടി പ്രിയാമണി കെ ആര്, സയാലി തനാജി എന്നിവരാണ് സ്വര്‍ണ്ണം നേടിയത്. ദക്ഷണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 150 ലധികം സൈക്ലിംഗ് മത്സരാര്‍ത്ഥികളാണ് രണ്ടു ദിവസം നീണ്ടു നിന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. വിജയികള്‍ക്ക് കേരള സൈക്ലിംഗ് അസോസിയേഷന് പ്രസിഡന്റ് എസ്.എസ്.സുധീഷ് കുമാര്‍, സെക്രട്ടറി ബി.ശിവപ്രസാദ്, ട്രഷറര്‍ വിനോദ് കുമാര്‍ തുടങ്ങിയവര്‍ സമ്മാനം നല്കി. കേരളത്തിലെ മത്സരാര്‍ഥികള്‍ രണ്ടു സ്വര്‍ണ്ണം കൂടാതെ നാല് വെള്ളിയും അഞ്ച് വെങ്കലവും നേടി.