നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ നടിക്കെതിരെ പോക്‌സോ കേസ്. നടിയുടെ ബന്ധുവായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുവാറ്റുപ്പുഴ പോലീസ് കേസ് എടുത്തു. സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്ത് നിരവധി പേർക്ക് തന്നെ കാഴ്ചവെച്ചു എന്നാണ് യുവതിയുടെ പരാതി.
പ്രായ പൂര്‍ത്തിയാകുന്നതിന് മുന്‍പ് ചെന്നൈയില്‍ ഒരു സംഘത്തിനു മുന്നില്‍ തന്നെ കാഴ്ചവച്ചു വെന്ന വെളിപ്പെടുത്തലാണ് മുകേഷിനെതിരെ പരാതി നല്‍കിയ നടിയുടെ അടുത്ത ബന്ധു നടത്തിയത്. മൂവാറ്റുപുഴ സ്വദേശിനിയായ യുവതി ഡിജിപി യ്ക്ക് നല്‍കിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. മൂവാറ്റുപുഴയിലെത്തി യുവതിയുടെ മൊഴിയെടുത്ത ശേഷമാണ് പോലീസ് നടിക്കെതിരെ കേസെടുത്തത്. പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്.
2014 ൽ ആണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. നടി മാഫിയാ ബന്ധമുള്ള ആളാണെന്നും തനിക്കെതിരെ ഇപ്പോൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപക പ്രചാരണം നടക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.
സമൂഹ മാധ്യമത്തിലൂടെ യുവതിയുടെ ഫോട്ടോയും മേല്‍ വിലാസവും അടക്കം നടി പ്രചരിപ്പിച്ചു. തന്‍റെ സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടി യുവതി നടിക്കെതിരെ വീണ്ടും പരാതി നല്‍കി. യുവതിയുടെ രണ്ട് പരാതി കളിലും അന്വേഷണ സംഘം കേസെടുത്തിട്ടുണ്ട്.
അതേസമയം യുവതിക്കെതിരെ പരാതി നൽകാനാണ് നടിയുടെ തീരുമാനം.
STORY HIGHLIGHT : pocsocase against malayalam actress
















