ഇടുക്കുംതല സിപിഐ എം ബ്രാഞ്ച് അംഗവും സാംസ്‌കാരിക സമിതി ലൈബ്രറി എന്നിവയുടെ സജീവ പ്രവര്‍ത്തകനും കൈരളി ടി വി അസിസ്റ്റന്റ് ക്യാമറാമാനും ആയിരുന്ന അച്യുതനുണ്ണിയുടെ സ്മരണാര്‍ത്ഥം ഛായാഗ്രഹണ മേഖലക്ക് നല്‍കുന്ന അച്യുതനുണ്ണി പുരസ്‌കാരം കൈരളി ടിവി ക്യാമറാപേഴ്‌സണ്‍ എ. ഷാജിലക്ക്. അച്യുതനുണ്ണിയുടെ നാലാം ചരമദിനമായ സെപ്റ്റംബര്‍ 24 ന് കന്യാകുളങ്ങരയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പ്രശസ്തകവി മുരുകന്‍ കാട്ടാക്കട പുരസ്‌കാരം സമ്മാനിക്കും. ചടങ്ങില്‍ അച്യുതനുണ്ണി പഠന ഗവേഷണ കേന്ദ്രത്തിന്റെ നിര്‍മ്മാണോദ്ഘാടനവും നടക്കും. അച്യൂതനുണ്ണിയുടെ സ്മരണ നിലനിര്‍ത്താന്‍ കുടുംബാംഗങ്ങള്‍ ചേര്‍ന്നാണ് പഠന ഗവേഷണ കേന്ദ്രത്തിന്റെ നിര്‍മ്മാണ ചെലവ് വഹിക്കുന്നത്. വെമ്പായം സിപിഐ എം ലോക്കല്‍ സെക്രട്ടറി ജി. പുഷ്പരാജന്റെ അധ്യക്ഷതയില്‍ ചേരുന്ന അനുസ്മരണ സമ്മേളനം ഡി കെ മുരളി എംഎല്‍എ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കെ എസ് വിപിന്‍കുമാര്‍, അഡ്വ.ആര്‍ ജയദേവന്‍, വി അമ്പിളി, ആര്‍ കെ സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
















