മലയാളികളുടെ ഇഷ്ട ഭക്ഷണങ്ങളില്‍ ഒഴിവാക്കാനാകാത്ത ഒരു വിഭവമാണ് മീന്‍ കറി. എന്നാല്‍ എല്ലാ ദിവസവും ഒരേ പോലെ മീന്‍ കഴിച്ച് മടുത്തവരാണ് നിങ്ങളെങ്കില്‍ ഇത്തവണ ഒരു ഫിഷ് മോളി നമുക്ക് തയ്യാറാക്കാം. വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഫിഷ് മോളില്‍ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നമുക്ക് പരിചയപ്പെടാം.
ആവശ്യമായ ചേരുവകള്‍
- മീന്‍
- മഞ്ഞപ്പൊടി
- കുരുമുളകുപൊടി
- മുളകുപൊടി
- ഉപ്പ്
- വിനാഗിരി
- പട്ട
- ഗ്രാംമ്പു
- ഏലക്ക
- ബേ ലീഫ്
- വെളുത്തുള്ളി
- ഇഞ്ചി
- പച്ചമുളക്
- കറിവേപ്പില
- സവാള
- തേങ്ങാപാല്‍
തയ്യാറാക്കുന്ന വിധം;
ഒരു ചട്ടിയിലേക്ക് അല്‍്പം മഞ്ഞപ്പൊടി, കുരുമുളകുപൊടി, മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, വിനാഗിരി എന്നിവ ചേര്‍ത്ത് മസാല തയ്യാറാക്കുക. ശേഷം ഇത് നമ്മള്‍ കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന മീനിലേക്ക് നന്നായി പുരട്ടി കൊടുക്കുക. ശേഷം ഒരു പാന്‍ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച്, വെളിച്ചെണ്ണ ചൂടായി വരുമ്പോഴേക്കും തയ്യാറാക്കി വെച്ചിരിക്കുന്ന മീന്‍ അതിലേക്ക് ഇട്ട് ഷാലോ ഫ്രൈ ആക്കി എടുക്കുക. മീന്‍ ഒന്ന് വെന്തു വരുമ്പോഴേക്കും മറ്റൊരു പാന്‍ അടുപ്പത്ത് വെച്ച് അതിലേക്ക് എണ്ണയൊഴിച്ച് പട്ട, ഗ്രാംമ്പു, ഏലക്ക, ബേ ലീഫ്, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് കീറിയത്, കറിവേപ്പില, സവാള എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.
ഉള്ളി ഒന്ന് ബ്രൗണ്‍ നിറമാകുമ്പോഴേക്കും ഇതിലേക്ക് കുരുമുളകുപൊടി ഇട്ട് അതിലേക്ക് നീളത്തില്‍ അരിഞ്ഞ തക്കാളിയും കൂടി ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കുക. ശേഷം ഇതിലേക്ക് രണ്ടാം പാള്‍ ചേര്‍ത്തു കൊടുക്കുക. ഇത് മിക്‌സ് ചെയ്തതിനുശേഷം നമ്മള്‍ നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന മീന്‍ ഇതിലേക്ക് ചേര്‍ത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പും ഈ സമയത്ത് നമുക്ക് ചേര്‍ത്ത് നല്‍കാം. ശേഷം ഒന്ന് അടച്ചുവെച്ച് ഒന്ന് തിളച്ചു വരുമ്പോഴേക്കും തേങ്ങയുടെ ഒന്നാം പാല്‍ ചേര്‍ത്ത് നന്നായി ഇളക്കുക. നല്ല രുചികരമായ ഫിഷ് മോളി തയ്യാര്‍. പത്തിരിയുടെയും അപ്പത്തിന്റെയും ഒക്കെ കൂടെ വളരെ സ്വാദിഷ്ടമായി കഴിക്കാവുന്ന ഒരു വിഭവമാണിത്.
story highlights: Fish Molly Recipe