Sports

ഇന്ത്യയുടെ ഫിഫ റാങ്ക് കുത്തനെ താഴേക്ക് – FIFA football world ranking India

ഈ വര്‍ഷം ഇത് അഞ്ചാമതാണ് ഇന്ത്യ റാങ്കിങ്ങില്‍ താഴേക്ക് പതിക്കുന്നത്

ഫിഫ ഫുട്‌ബോള്‍ ലോക റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്ഥാനം 126. ഈ വര്‍ഷം ഇത് അഞ്ചാമതാണ് ഇന്ത്യ റാങ്കിങ്ങില്‍ താഴേക്ക് പതിക്കുന്നത്. അടുത്ത കാലത്തായി വന്ന ഇന്ത്യയുടെ ഏറ്റവും മോശം റാങ്കിങ്ങാണിത്. ലോകചാമ്പ്യന്മാരായ അര്‍ജന്റീനയാണ് ഒന്നാംസ്ഥാനത്ത് തുടരുന്നത്.

102-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ, 2023 എ.എഫ്.സി. ഏഷ്യന്‍ കപ്പില്‍ തകര്‍ന്നതോടെ റാങ്കിങ്ങില്‍ താഴേക്ക് പോക്ക് തുടർന്ന് കൊണ്ടേയിരിക്കുന്നു. മനോളോ മാര്‍ക്വേസ് മുഖ്യ പരിശീലകനായി സ്ഥാനമേറ്റെടുക്കുമ്പോള്‍ 124-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.

ഖത്തറിനോട് തോറ്റതും, കുവൈത്തിനോട് സമനില പാലിച്ചതും, എ.എഫ്.സി. ഏഷ്യന്‍ കപ്പിലെ തകർച്ചയും എല്ലാമാണ് ഇന്ത്യയുടെ പതനത്തിന്റെ കാരണം. എ.എഫ്.സി. ഏഷ്യന്‍ കപ്പില്‍ തകര്‍ന്നതോടെ റാങ്കിങ്ങില്‍ ഇന്ത്യ അന്ന് 117-ാം സ്ഥാനത്തേക്ക് പതിച്ചിരുന്നു.

STORY HIGHLIGHT: FIFA football world ranking India