India

ജമ്മു കാശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

ജമ്മു കാശ്മീരില്‍ ബഡ്ഗാമിലെ വാട്ടര്‍ഹെയ്ല്‍ മേഖലയിലാണ് അപകടമുണ്ടായത്

സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു. ജമ്മു കാശ്മീരില്‍ ബഡ്ഗാമിലെ വാട്ടര്‍ഹെയ്ല്‍ മേഖലയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ 28 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്.

അപകടത്തില്‍ പരിക്കേറ്റവരെ അടിയന്തര വൈദ്യസഹായത്തിനായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍പ്പെട്ട വാഹനം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

35 ബിഎസ്എഫ് ജവാന്മാരാണ് വാഹനത്തിലുണ്ടായിരുന്നത്. ബസ് 40 അടിയോളം താഴ്ച്ചയിലേക്ക് മറിഞ്ഞത്. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.