ഊണിനൊരുക്കാം സ്പെഷൽ രുചിയിൽ പയർ തോരൻ.
ചേരുവകൾ
പയർ – 3 കപ്പ്
ജീരകം – 1/2 ടീസ്പൂൺ
വെളുത്തുള്ളി – 2
ചതച്ചമുളക് – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
തേങ്ങ – 3/4 കപ്പ്
ഉള്ളി – 1 കപ്പ്
കടുക് – 1 ടീസ്പൂൺ
അരി – 1 ടീസ്പൂൺ
ചുവന്നമുളക് – 3
കറിവേപ്പില
തയാറാക്കുന്ന വിധം
- ഫ്രൈയിങ് പാനിൽ ചെറുതായി അരിഞ്ഞ പയറിനൊപ്പം വെളുത്തുള്ളി, ജീരകം ചതച്ചത്, ചതച്ച മുളക്, മഞ്ഞൾപ്പൊടി, തേങ്ങ, ഉപ്പ് ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് വേവിക്കുക.
- പയർ വെന്തുകഴിഞ്ഞു വെള്ളം തോർത്തിയെടുക്കുക.
- വേറൊരു പാനിൽ എണ്ണയൊഴിച്ചു കടുക് പൊട്ടിക്കുക.
- അതിൽ അരിചേർത്ത് മൂത്ത ശേഷം ഉണക്കമുളകും ഉള്ളിയും കറിവേപ്പിലയും ചേർത്ത് വഴറ്റി പയർ ചേർത്ത് തോർത്തി എടുക്കുക.
content highlight: payar-thoran