Celebrities

‘കാലു പിടിക്കാം ചേച്ചി, അച്ഛന്റെ സ്വഭാവം ചേച്ചിക്ക് അറിയില്ലേ’? തിലകനുമായി പിണങ്ങിയ കാലം | kaviyoor-ponnamma

കിരീടം ഉള്‍പ്പടെ മലയാളികള്‍ ഒരിക്കലും മറക്കാൻ ഇടയില്ലാത്ത സിനിമാനുഭവങ്ങള്‍

മലയാള സിനിമയുടെ അമ്മ എന്ന ലേബലിന്‌ അവകാശി കവിയൂർ പൊന്നമ്മ തന്നെയാണ്. ചുവന്ന വലിയ പൊട്ടും നെറ്റിയിൽ ചന്ദനക്കുറിയും നിറഞ്ഞ ചിരിയുമായി എപ്പോഴും കാണാറുള്ള കവിയൂർ പൊന്നമ്മയെ മലയാളികളും ”അമ്മ’ എന്ന് തന്നെ ആണ് വിളിച്ചിരുന്നത്. പഴയതലമുറയിലെ സത്യനും പ്രേംനസ്സീറും മധുവും പുതിയ തലമുറയിലെ ദിലീപും പൃഥ്വിരാജുമുൾപ്പെടെ മലയാള സിനിമാരംഗത്തെ മിക്ക നടൻമാരുടെയും അമ്മയായി കവിയൂർ പൊന്നമ്മ വേഷമിട്ടിട്ടുണ്ട്. എന്നാലും മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാലിന്റെ അമ്മയായി മലയാളികളുടെ മനസ്സിൽ തറഞ്ഞു പോയ മുഖമാണ് കവിയൂർ പൊന്നമ്മയുടേത്. എത്ര സിനിമകളാണ് അവര്‍ അമ്മയും മകനുമായത്. ആ കോമ്പോയില്‍ പിന്നെ വരുന്നൊരു പേര് തിലകന്റേത്. മൂവരും അച്ഛനും അമ്മയും മകനുമൊക്കെയായി നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട്.

കിരീടം ഉള്‍പ്പടെ മലയാളികള്‍ ഒരിക്കലും മറക്കാൻ ഇടയില്ലാത്ത സിനിമാനുഭവങ്ങള്‍ സമ്മാനിച്ചിട്ടുണ്ട് തിലകന്‍-കവിയൂര്‍ പൊന്നമ്മ കോമ്പോ. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ തിലകനുമൊത്തുള്ള ഓര്‍മ്മകള്‍ പങ്കുവച്ചിരുന്നു കവിയൂര്‍ പൊന്നമ്മ. ഒപ്പം തിലകനുമായി പിണങ്ങിയ സംഭവത്തെക്കുറിച്ചും അവര്‍ സംസാരിച്ചിരുന്നു. ആ വാക്കുകള്‍ ഇങ്ങനെ…

”മികച്ചൊരു കോമ്പിനേഷന്‍ ആണ് ഞാനും തിലകന്‍ ചേട്ടനും. എല്ലാവരും പറയും അത്. ഇടയ്ക്കു എന്നെ തിലകന്‍ ചേട്ടന്‍ വിളിക്കും -എടോ ഭാര്യേ, താന്‍ എന്താണ് അവിടെ ചെയ്യുന്നത് എന്നൊക്കെ ചോദിച്ച്. ചിലപ്പോള്‍ ശബ്ദം മാറ്റി കവിയൂര്‍ പൊന്നമ്മ ആണോ എന്നെല്ലാം ചോദിക്കും..അസാമാന്യ അഭിനയ പ്രതിഭയാണ് തിലകന്‍ ചേട്ടന്‍. കിരീടത്തില്‍ ലാലിനെ അടിക്കുന്ന ഒരു രംഗമുണ്ട്…പിന്നീട് ചോറ് കൊണ്ട് കൊടുക്കുന്നുണ്ട്. തിലകന്‍ ചേട്ടന് പകരം വെക്കാന്‍ വേറെ ആളില്ല.

ഞങ്ങള്‍ കുറച്ചു നാള്‍ മിണ്ടില്ലായിരുന്നു. ജാതകത്തിലെ സെറ്റില്‍ വെച്ച ജഗതി എന്തോ താമശ പറഞ്ഞു, ഈ റിഹേഴ്‌സല്‍ ഒന്നും അദ്ദേഹം ചെയ്യില്ലേ എട്ടു പ്രാവശ്യാം ഞാന്‍ ചിരിച്ചു. എട്ട് പ്രാവശ്യം ടേക്ക് എടുത്തു..അപ്പോള്‍ ആള്‍ ദേഷ്യപ്പെട്ടു. .ഓരോരുത്തര് സിനിമയില്‍ അഭിനയിക്കാന്‍ വരുന്നോ അതോ ചിരിക്കാന്‍ വരുന്നോ. അങ്ങനെ ഏതൊക്കെയോ പിറുപിറുത്തു. ഞാന്‍ ആ സെറ്റില്‍ നിന്നും ഇറങ്ങി പോന്നു. ഉണ്ണിത്താന്റെ ആദ്യത്തെ പടമാണ് അത്.. ഉണ്ണിത്താന് തിലകന്‍ ചേട്ടനോടും എന്നോടും ഒന്നും പറയാന്‍ നിവര്‍ത്തിയില്ല.

അവസാനം ഷമ്മി വന്നു. ഞാന്‍ കസേരയില്‍ ഇരിക്കുന്നു. കാലു പിടിക്കാം ചേച്ചി, അച്ഛന്റെ സ്വഭാവം ചേച്ചിക്ക് അറിയില്ലേ? വിട്ടുകള വാ വന്നു അഭിനയിക്കും എന്നെല്ലാം പറഞ്ഞു. പിന്നീട് എവിടെ കണ്ടാലും നോക്കത്തില്ല. പിന്നീട് കിരീടത്തിന്റെ സെറ്റില്‍ ചെല്ലുന്ന ദിവസം ലാല്‍ ഇഡ്ഡലിയൊക്കെ കുഴച്ചു തിന്നുകൊണ്ടിരിക്കാന്. അപ്പോള്‍ ഞാന്‍ അങ്ങോട്ട് ചെന്നപ്പോള്‍ എന്റെ വായില്‍ ഇഡ്ഡലി വെച്ച് തന്നു.അപ്പോള്‍ പുള്ളി അവിടെ നിന്നും നോക്കി ചിരിക്കാനുള്ള ഒരു ശ്രമം നടത്തി.

ആരോടൊയൊക്കെ എന്നെ കിരീടത്തില്‍ വേണ്ട എന്ന് പറഞ്ഞിരുന്നു. സിബി വളരെ നിര്‍ബന്ധപൂര്‍വം അത് ചേച്ചി തന്നെ മതി എന്ന് പറയുകയായിരുന്നു. ചിരിച്ചപ്പോള്‍ അറിയാതെ ഞാനും ചിരിച്ചു പോയി. പുള്ളി അടുത്ത് വന്നപ്പോള്‍ കൈ നീട്ടി ഒരു അടികൊടുത്തു. ജീവിതത്തില്‍ പകുതിയും പുള്ളി അഭിനയിക്കുകയാണ്. മുരടനാകാന്‍ അഭിനയിച്ചു കൊണ്ടിരിക്കയായിരുന്നു” എന്നാണ് കവിയൂര്‍ പൊന്നമ്മ പറയുന്നത്.

content highlight: kaviyoor-ponnamma-opened-up