ചേരുവകൾ
- തക്കാളി – 1
- സവാള – 2
- മുട്ട – 2
- പച്ചമുളക് – 2
- ഇഞ്ചി – ഒരു ചെറിയ കഷണം
- വെളുത്തുള്ളി – 4 എണ്ണം
- മല്ലിപ്പൊടി ഒരു ടേബിൾ സ്പൂൺ
- മഞ്ഞൾപൊടി ഒരു ടീസ്പൂൺ
- മുളകുപൊടി അര ടേബിൾ സ്പൂൺ
- ചിക്കൻ മസാല ഒരു ടേബിൾ സ്പൂൺ
- കുരുമുളകുപൊടി ഒരു ടീസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണയൊഴിച്ച് കുറച്ച് കടുക് പൊട്ടിക്കുക. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ഇടുക. ഇത് മൂത്ത് വരുമ്പോൾ കുറച്ച് സവാള കൂടിയിട്ട് നന്നായി വഴറ്റിയെടുക്കുക. സവാള നന്നായി വഴണ്ട് വരുമ്പോൾ തക്കാളി ഇട്ട് വഴറ്റുക. ഇനി ഇതിലേക്ക് പൊടികളെല്ലാം നന്നായി ചേർത്തു കൊടുക്കുക. ആവശ്യത്തിന് ഉപ്പും കൂടി ചേർക്കാവുന്നതാണ്. ശേഷം മുട്ട രണ്ടും പൊട്ടിച്ചോഴിക്കുക. ചെറിയ തീയിൽ നന്നായി ചിക്കി എടുക്കുക. ഇത് നന്നായി ഡ്രൈ ആവുന്നത് വരെ ചിക്കി എടുക്കണം. ഇനി ചപ്പാത്തിക്കൊപ്പം വിളമ്പാവുന്നതാണ്. ഒരുപാട് സമയം കളയാതെ തന്നെ ഈ ഒരു മുട്ടക്കറി ഉണ്ടാക്കാം
Story Highlights ; Easy Mutta Curry