ചേരുവകള്‍
- ബീഫ് – 1/4 കിലോ
- സവാള -2
- പചമുളക് -3
- ഇഞ്ചി,വെളുത്തുള്ളി പെയ്സ്റ്റ് -1/2 സ്പൂണ്‍
- ഗരം മസാല -1/2റ്റീസ്പൂണ്‍
- മഞ്ഞള്‍പൊടി -1/4റ്റീസ്പൂണ്‍
- ഉരുളന്‍ കിഴങ്ങ് -1
- വേപ്പില – ആവശ്യത്തിന്
- മുട്ട -2
- മല്ലിയില – 2 ഇതള്‍
- വെളിച്ചെണ്ണ – ആവശ്യത്തിന്
- ഉപ്പ് – പാകത്തിന്
- ബ്രഡ്ക്രംസ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബീഫ് മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് വേവിച്ച ശേഷം മിക്‌സ് ചെയ്‌തെടുക്കുക. ഉരുളക്കിഴങ്ങ് വേവിച്ച് ഉടക്കുക. ഒരു പാനില്‍ കുറച്ചു ഓയില്‍ ഒഴിച്ച് സവാള നല്ലവണ്ണം വഴറ്റി ഇതിലേക്ക് പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഗരം മസാല, ഉരുളക്കിഴങ്ങ്, വേവിച്ച ബീഫ്, മല്ലിയില, വേപ്പില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. നന്നായി വെന്ത ശേഷം വാങ്ങിവെച്ച് ചൂടാറുമ്പോള്‍ കട്‌ലറ്റ് ഷേപ്പില്‍ പരത്തുക. പിന്നീട് മുട്ടയിലും ബ്രഡ്ക്രംസിലും മുക്കി വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കാം. കുട്ടികൾക്ക് അടക്കം വളരെ പ്രിയപ്പെട്ട പലഹാരം ആയതുകൊണ്ട് തന്നെ ഇത് വീട്ടിൽ ഇങ്ങനെ ഉണ്ടാക്കി നോക്കിയാൽ രുചി കൂടുതലായിരിക്കും. ഇറച്ചി കൊണ്ടുതന്നെ ഇതുണ്ടാക്കണമെന്നില്ല ഇറച്ചിയുടെ സ്ഥാനത്ത് മീനോ മുട്ടയോ ഒക്കെ ചേർക്കാവുന്നതാണ്.
Story Highlights ; Beef Cutlet