ലുസേൺ തടാകത്തിലൂടെ ഒരു ബോട്ടുയാത്ര വളരെ സ്വപ്നസുന്ദരമായ ഒരു കാഴ്ച അനുഭവം ആണ്. ഈ തടാകം സ്വിറ്റ്സർലൻഡിലെ ഏറ്റവും പ്രശസ്തമായ ജലാശയങ്ങളിലൊന്നായി ആണ് അറിയപ്പെടുന്നത്. പടിഞ്ഞാറൻ ഷ്വിസിലെ അൽപ്സ് പർവതങ്ങളാൽ ആണ് ഈ തടാകം ചുറ്റപ്പെട്ട് കിടക്കുന്നത്. ഇത് സ്വിറ്റ്സർലാന്റിലെ തന്നെ നാലാമത്തെ ഒരു വലിയ തടാകമാണ്, നാലുഗ്രാമങ്ങളുടെ തടാകം എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ തടാകത്തിന് ചുറ്റും നാലു സംസ്ഥാനങ്ങളാണ് നിലനിൽക്കുന്നത്.
ആൽപ്സിന്റെ കാഴ്ചകളും ഹരിതമനോഹര പരിസരങ്ങളുമടങ്ങിയ ഈ ബോട്ട് യാത്രയിലെ ദൃശ്യങ്ങൾ അതിമനോഹരമാണ്. ബോട്ട് യാത്ര ആരംഭിക്കുമ്പോൾ തടാകത്തിന്റെ നീലത്തിളക്കമുള്ള ജലവും സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന ആൽപ്സ് പർവ്വതങ്ങളുടെ പശ്ചാത്തലവും അതിമനോഹരം ആണ്. ഇരുവശങ്ങളിലും പച്ചനിറമുള്ള കുന്നുകളും കാടുകളും തടാകത്തെ നോക്കി നിൽക്കുന്നുണ്ട്. ഇരുപുറങ്ങളിലുമുള്ള ചെറു ഗ്രാമങ്ങൾ, ചരിത്രപ്രസിദ്ധമായ കെട്ടിടങ്ങളും, ഹോട്ടലുകൾ, ദൂരെ മലമുകളിൽ ചുംബിക്കുന്ന മേഘങ്ങൾ എന്നിവയൊക്കെ ഈ യാത്രയിൽ മായാജാലം നിറഞ്ഞ അനുഭവം സമ്മാനിക്കുന്നു.
ലുസേൺ തടാകത്തിലൂടെ യാത്ര തുടരുമ്പോൾ, ബോട്ടിന്റെ സാവധാനമുള്ള നീങ്ങൽ അതിമനോഹരം ആയ ഒരു ശാന്തത നൽകുന്നു. ആയാസരഹിതമായ ജലവും, ചുറ്റുപാടുകളും നിറഞ്ഞ കാഴ്ചയുടെ വിരുന്നൊരുക്കുന്നുണ്ട്. സാവധാനം വീശുന്ന കാറ്റും, ജലത്തിൽ പ്രതിഫലിക്കുന്ന പർവ്വതങ്ങളും, യാത്രയ്ക്ക് ഓരോ നിമിഷവും അവിസ്മരണീയമായ ഒരു ഭാവം പകരുന്നുണ്ട്.
സ്വിറ്റ്സർലാൻഡിന്റെ പ്രകൃതിസൗന്ദര്യത്തിന്റെയും ചരിത്രപരമായ മഹത്വത്തിന്റെയും ചിറകിലാണ് ലുസേൺ തടാകം നിലകൊള്ളുന്നത് എന്ന് തന്നെ പറയണം . സ്വിസ്സ് ആൽപ്സ് പർവ്വതങ്ങളുടെ മനോഹര കാഴ്ചകളും, പ്രകൃതിസൗന്ദര്യവും, ചരിത്രവും സാംസ്കാരിക പൈതൃകവും ഉൾക്കൊണ്ട ഒരു മനോഹര സ്ഥലമാണ് ലുസേണും ലുസേൺ തടാകവും. വിനോദസഞ്ചാരികൾക്ക് ബോട്ടിങ് , ഹക്കിംഗ് , ബങ്ങീ ജമ്പിങ് തുടങ്ങി നിരവധി ആകർഷണങ്ങൾ വാഗ്ദാനം ചെയ്യുന്ന ലുസേൺ തടാകം, പ്രകൃതിയോടു ചേർന്ന് വിശ്രമിക്കുന്നതിനും, ചരിത്രകഥകളുടെ പാതകളിലൂടെ സഞ്ചരിക്കുന്നതിനും, വിശാലമായ കാഴ്ചകൾ ആസ്വദിക്കുന്നതിനും മികച്ച ഡെസ്റ്റിനേഷൻ. വില്യം ടെല്ലിന്റെ കഥയും, മൌണ്ട് റിഗി, മൌണ്ട് പിലാറ്റസ് പോലുള്ള പർവതങ്ങളും നിറഞ്ഞ ലുസേൺ തടാകം സ്വിറ്റ്‌സർലാൻഡിന്റെ പൈതൃകത്തിന്റെ അടയാളം കൂടിയാണ്.
Story Highlights ; lusen lake