ഉന്നക്കായ കഴിക്കാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല എങ്കിൽ ഇനി അത് വീട്ടിൽ തന്നെ തയ്യാറാക്കിക്കോളൂ.
ചേരുവകൾ
- നേന്ത്രപ്പഴം – 4
- എണ്ണ – വറുക്കാൻ ആവശ്യത്തിന്
- തേങ്ങ – 2 കപ്പ് ചതച്ചത്
- നെയ്യ് – 1 ടീസ്പൂൺ
- പഞ്ചസാര – ½ കപ്പ്
- ഏലയ്ക്കപ്പൊടി – ½ ടീസ്പൂൺ
- കശുവണ്ടി – 2 ടീസ്പൂൺ
- ഉണക്കമുന്തിരി – 2 ടീസ്പൂൺ
തയാറാക്കുന്ന വിധം
വാഴപ്പഴം പകുതിയായി മുറിച്ച് സ്റ്റീമറിൽ വെച്ച് 10 മുതൽ 15 മിനിറ്റ് വരെ ആവിയിൽ നന്നായി വേവിക്കുക. വെന്ത പഴം തൊലി കളഞ്ഞ് ഉടച്ചെടുത്ത് മാറ്റി വെയ്ക്കുക.
ഒരു പാനിൽ നെയ്യ് ഉരുക്കി കശുവണ്ടിയും ഉണക്കമുന്തിരിയും ചേർത്ത് ഒരു മിനിറ്റ് ഫ്രൈ ചെയ്യുക. ഇതിലേക്ക് തേങ്ങ ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ചേർക്കുക. പഞ്ചസാര ഉരുകാൻ തുടങ്ങുന്നത് വരെ നന്നായി ഇളക്കുക. ശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റി അല്പം തണുപ്പിക്കുക.
ഇനി നേന്ത്രപ്പഴത്തിൻ്റെ ഒരു ഭാഗം എടുത്ത് പരത്തുക, കുറച്ച് തേങ്ങ നിറച്ചത് നന്നായി മൂടി അടച്ച് അടച്ചു വയ്ക്കുക. സ്വർണ്ണനിറം വരെ എണ്ണയിൽ വറുത്തെടുക്കുക.
STORY HIGHLIGHT: unnakkai malabar snack