കടയിൽ നിന്നും വാങ്ങേണ്ട, ഇനി വീട്ടിൽ തന്നെ കൊതിപ്പിക്കും രുചിയിൽ ഐസ്ക്രീം തയ്യാറാക്കാം.
ആവശ്യമുള്ള സാധനങ്ങൾ
- ഇളംകരിക്ക് – 1 കപ്പ്
- കണ്ടൻസ്ട് മിൽക്ക്- 1/4 കപ്പ്
- വിപ്പിങ് ക്രീം- 1കപ്പ്
- തേങ്ങാവെള്ളം – 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു മിക്സിയിലേയ്ക്ക് ഒരു കപ്പ് കരിക്ക് കഷ്ണങ്ങൾ, തേങ്ങാവെള്ളം, അര കപ്പ് തേങ്ങാപ്പാൽ എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക ശേഷം ഒരു ബൗളിലേയ്ക്ക് മാറ്റുക. അതിലേക്ക് കണ്ടൻസ്ട് മിൽക്ക്, വിപ്പിങ് ക്രീം എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ സൂക്ഷിച്ച് പിറ്റേ ദിവസം ഉപയോഗിക്കാം.
STORY HIGHLIGHT: tender coconut ice cream