Kerala

അ​ന്ന സെ​ബാ​സ്റ്റ്യ​ന്‍റെ മ​ര​ണം; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സ് എ​ടു​ത്തു, കേന്ദ്രത്തോട് റിപ്പോർട്ട് തേടി

ന്യൂ​ഡ​ൽ​ഹി: മും​ബൈ​യി​ലെ ഇ ​വൈ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രി അ​ന്ന സെ​ബാ​സ്റ്റ്യ​ന്‍റെ മ​ര​ണ​ത്തി​ൽ ഇ​ട​പെ​ട്ട് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ജോ​ലി ഭാ​ര​മാ​ണ് അ​ന്ന​യു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന​തി​ൽ അ​തീ​വ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി​യ ക​മ്മീ​ഷ​ൻ സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു.

നാ​ല് ആ​ഴ്ച്ച​യ്ക്കം കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രാ​ല​യം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

രണ്ട് മാസം മുൻപാണ് അന്ന കുഴഞ്ഞുവീണു മരിച്ചത്. ഹൃദയസ്തംഭനമായിരുന്നു മരണകാരണം. എറണാകുളം കങ്ങരപ്പടി പേരയിൽ സിബി ജോസഫിന്റെയും അനിത അഗസ്റ്റിന്റെയും മകളാണ് ഉന്നതനിലയിൽ പരീക്ഷകൾ ജയിച്ച അന്ന. ചാർട്ടേഡ് അക്കൗണ്ടൻസി പാസായതോടെ നാലുമാസം മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്. ജൂലായ് 20ന് ഹോസ്റ്റലിലായിരുന്നു അന്ത്യം.

അന്നയുടെ മാതാവ് അനിത അഗസ്റ്റിൻ എണസ്റ്റ് ആൻഡ് യംഗ് കമ്പനിയുടെ ചെയർമാനെഴുതിയ ഹൃദയഭേദകമായ കത്ത് ദേശീയ മാദ്ധ്യമങ്ങളിലടക്കം ചർച്ചയായിരുന്നു. ഇതോടെയാണ് യുവതിയുടെ മരണത്തിൽ അന്വേഷണം നടത്താൻ കേന്ദ്രസ‌ർക്കാർ ഉത്തരവിട്ടത്. മകളുടെ അവസ്ഥ മറ്റാർക്കും ഉണ്ടാകാതിരിക്കാനാണ് ചെയർമാന് കത്തെഴുതിയതെന്നാണ് അന്നയുടെ പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞത്.