കോഴിക്കോട്: മുഖ്യമന്ത്രിയുടെ പരാമർശത്തിന് വാർത്താസമ്മേളനത്തിൽ മറുപടി പറഞ്ഞതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഇടത് എം.എൽ.എ പി.വി അൻവർ. ഇവിടെയൊക്കെ തന്നെ കാണുമെന്നും ആരും ഒരു ചുക്കും ചെയ്യാനില്ലെന്നുമാണ് അൻവർ ഫേസ്ബുക്കിൽ കുറിച്ചത്.
ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്. ഒരു കൈയ്യടിയും പ്രതീക്ഷിക്കുന്നുമില്ല. ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും പാർട്ടിയെ സ്നേഹിക്കുന്നവരും ഒപ്പമുണ്ടെന്നും അത് മതിയെന്നും പി.വി. അൻവർ പോസ്റ്റിൽ വ്യക്തമാക്കി.
അൻവറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
“ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്.
ഒരു കൈയ്യടിയും പ്രതീക്ഷിക്കുന്നുമില്ല.
ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും പാർട്ടിയെ സ്നേഹിക്കുന്നവരും ഒപ്പമുണ്ട്.
അത് മതി..
ഇവിടെയൊക്കെ തന്നെ കാണും.
അതിനപ്പുറം,
ആരും ഒരു ചുക്കും ചെയ്യാനില്ല..”
വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിലും കടുത്ത ഭാഷയിലാണ് അന്‍വര്‍ പ്രതികരിച്ചത്. മുഖ്യമന്ത്രിയെ പൂര്‍ണമായും തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം നിലപാട് പുനഃപരിശോധിക്കണമെന്നും പി വി അന്‍വര്‍ പറഞ്ഞു. ശശിയുടെ പ്രവര്‍ത്തനം മാതൃകാപരമല്ലെന്നും സ്വര്‍ണം പൊട്ടിക്കലില്‍ ശശിക്ക് പങ്കുണ്ടോയെന്ന് സംശയമുണ്ടെന്നും പറഞ്ഞ അന്‍വര്‍ മനോവീര്യം തകര്‍ന്നത് പൊലീസിലെ കള്ളന്മാരുടേതാണെന്നും ആരോപിച്ചു. തന്റെ വീട്ടിലെ കാര്യത്തിനല്ല മുഖ്യമന്ത്രിയെ കണ്ടത്. ഇഎംഎസും മുന്‍പ് കോണ്‍ഗ്രസായിരുന്നു എന്നു തുടങ്ങി മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് അക്കമിട്ടാണ് അന്‍വര്‍ നിലമ്പൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ മറുപടി പറഞ്ഞത്.
കള്ളക്കടത്ത് സംഘത്തിൽ നിന്ന് പി.ശശി വിഹിതം പറ്റുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ആ രീതിയിലാണ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രിയെ ഉപദേശിക്കുന്നവർ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ മഹത്വവൽക്കരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞത് അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ്. പൊലീസ് കൊടുത്ത റിപ്പോർട്ടിനെ വിശ്വസിച്ചാണ് മുഖ്യമന്ത്രി ഇന്ന് അങ്ങനെ പറഞ്ഞത്. അതുകൊണ്ട് മുഖ്യമന്ത്രി ഈ കാര്യത്തിൽ ഒന്നുകൂടി വിശദമായി വ്യക്തിപരമായി പഠിക്കണമെന്നാണ് തനിക്കു പറയാനുള്ളതെന്നും അൻവർ പറഞ്ഞു.