റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പോഷക ഗുണങ്ങളും ഏറെയുണ്ട്. പ്രമേഹം, കൊളസ്ട്രോൾ എന്നിവ കുറയ്ക്കുന്ന റാഗി ദഹനത്തിനും സഹായിക്കും. പോഷക ഗുണങ്ങൾ ഏറെയുള്ള ഹെൽത്തിയും രുചികരവുമായ റാഗി ദോശ തയ്യാറാക്കാം.
ആവശ്യമുള്ള സാധനങ്ങൾ
- റാഗി – 200 ഗ്രാം
- ഉഴുന്ന് പരിപ്പ്- 50 ഗ്രാം
- ഉലുവ- 1 ടീസ്പൂൺ
- ചോറ്- 2 ടേബിൾ സ്പൂൺ
- ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
റാഗി, ഉഴുന്ന് പരിപ്പ്, ഉലുവ എന്നിവ 3 മണിക്കൂർ വെള്ളത്തിലിട്ട് വയ്ക്കുക. നന്നായി കുതിർന്ന റാഗിയും ഉഴുന്നും ഉലുവയും ചോറും ചേർത്ത് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത മാവ് പുളിപ്പിക്കാനായി 12 മണിക്കൂർ മാറ്റിവയ്ക്കുക. നന്നായി പുളിച്ച മാവിൽ അൽപ്പം ഉപ്പും ചേർത്ത് ദോശ ചുട്ടെടുക്കാം
STORY HIGHLIGHT: Healthy Ragi Dosa