കൊച്ചി: ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് . മണിപ്പൂർ സ്വദേശിയായ ജസ്റ്റിസ് നിതിൻ ജാംദാറിനെ കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി. നിലവിൽ ബോംബെ ഹൈകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണിദ്ദേഹം.
2012 ജനുവരി 23നാണ് ബോംബെ ഹൈകോടതി ജഡ്ജിയായി നിയമിതനായത്. ബോംബെ ഹൈകോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായും സേവനമനുഷ്ടിച്ചു.
ബോംബെ ഹൈകോടതിയിലെ ജസ്റ്റിസ് കെ.ആർ. ശ്രീറാമിനെ മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു. കേരള, മദ്രാസ് ഹൈകോടതികൾക്ക് പുറമെ ആറ് ഹൈകോടതികളിലും പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു.