കുട്ടികളില്‍ ഏറെ പേര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് പാസ്ത. ഇന്ന് നമ്മള്‍ പരിചയപ്പെടാന്‍ പോകുന്നത് വൈറ്റ് സോസ് പാസ്ത എങ്ങനെ തയ്യാറാക്കാം എന്നാണ്. വീട്ടില്‍ അല്‍പ സമയം കൊണ്ട് തന്നെ നല്ല രുചികരമായ രീതിയില്‍ വൈറ്റ് സോസ് പാസ്ത തയ്യാറാക്കി എടുക്കാം. അത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം.
ആവശ്യമായ ചേരുവകള്‍;
തയ്യാറാക്കുന്ന വിധം;
ആദ്യമായി പാസ്ത വേവിച്ചെടുക്കുക. അതിനായി ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച് ഉപ്പും ചേര്‍ത്ത് തിളപ്പിച്ച് ഇതിലേക്ക് പാസ്ത ചേര്‍ത്ത് കൊടുക്കുക. പാസ്ത ചേര്‍ക്കുന്നതിന് തൊട്ടുമുന്‍പ് ഇവ തമ്മില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ ആയി കുറച്ച് എണ്ണ കൂടി ചേര്‍ത്തു കൊടുക്കണം. വെളളം തിളക്കുന്ന സമയത്ത് നന്നായി ഇളക്കി കൊടുക്കുകയും വേണം. നല്ലപോലെ വെന്തു കഴിയുമ്പോള്‍ ഗ്യാസ് ഓഫ് ചെയ്യാം. ഇനി മറ്റൊരു ഗ്യാസില്‍ ഒരു പാന്‍ വച്ച് അതിലേക്ക് അല്‍പ്പം ബട്ടര്‍ ചേര്‍ത്ത് കൊടുക്കുക. ബട്ടര്‍ലേക്ക് ക്യാരറ്റ് ക്യാപ്‌സിക്കം സവാള കുറച്ച് വെളുത്തുള്ളി എന്നിവ അരിഞ്ഞത് ചേര്‍ത്ത് കൊടുക്കുക. പച്ചക്കറികള്‍ ചേര്‍ത്ത് കൊടുക്കുമ്പോള്‍ ആദ്യം വെളുത്തുള്ളി ചേര്‍ത്ത് കൊടുക്കാന്‍ ശ്രദ്ധിക്കണം. വെളുത്തുള്ളിയും ബട്ടറും കൂടി നന്നായി ഒന്ന് സോട്ട് ചെയ്ത് എടുത്തതിനുശേഷം മാത്രം ബാക്കിയുള്ള പച്ചക്കറികള്‍ ചേര്‍ത്തു കൊടുക്കുക.
ഈ സമയത്ത് പച്ചക്കറിക്ക് ആവശ്യമായ ഉപ്പുകൂടി ചേര്‍ത്ത് കൊടുത്ത് അടച്ചു വെച്ച് നന്നായി വേവിച്ചെടുക്കുക. ശേഷം ഇതിലേക്ക് കുരുമുളകുപൊടി, ഒറിഗാനോ, ചില്ലി ഫ്‌ളേക്‌സ് എന്നിവ ചേര്‍ത്ത് കൊടുക്കുക. ഇനി പാസ്തയ്ക്ക് ആവശ്യമായ വൈറ്റ് സോസ് തയ്യാറാക്കാം. അതിനായി ഒരു പാന്‍ ചൂടാക്കി അതിലേക്ക് ബട്ടര്‍ ഒഴിച്ച് ശേഷം അതിലേക്ക് മൈദ ചേര്‍ത്തു കൊടുക്കുക. ഇനി ഇതിലേക്ക് ആവശ്യത്തിന് പാല് കൂടി ചേര്‍ത്ത് കൊടുത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് ഒന്ന് കുറുകി വരുമ്പോഴേക്കും ഒരു കപ്പ് പാല് കൂടി ചേര്‍ത്ത് കൊടുത്ത് നന്നായി ഇളക്കുക. ഇതൊന്നു കുറുകി വരുമ്പോഴേക്കും ഇതിലേക്ക് അല്‍പ്പം ചീസ് കൂടി ചേര്‍ത്ത് ഇളക്കുക. ശേഷം നമ്മള്‍ തയ്യാറാക്കി മാറ്റിവെച്ചിരിക്കുന്ന പച്ചക്കറികള്‍ കൂടി ഇതിലേക്ക് ചേര്‍ത്ത് കൊടുക്കുക. അടുത്തതായി നമ്മള്‍ വേവിച്ചു വച്ചിരിക്കുന്ന പാസ്ത ഇതിലേക്ക് ചേര്‍ത്ത് നല്‍കാം. ശേഷം നന്നായി ഇളക്കി എടുക്കുക. അല്‍പം കൂടി എരിവ് ആവശ്യമുള്ളവര്‍ക്ക് ഇതിന്റെ പുറത്ത് കുറച്ചു കുരുമുളകു വീണ്ടും ചേര്‍ത്ത് കൊടുക്കാം.
STORY HIGHLIGHTS: White Sauce Pasta Recipe