ബെംഗളൂരൂ: ബെംഗളൂരുവില്‍ യുവതിയെ കൊലപ്പെടുത്തി 30 കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് അഞ്ച് ദിവസം പഴക്കമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മൂന്ന് മാസം മുമ്പാണ് യുവതി ഇവിടെയെത്തി വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങിയത്.
കര്‍ണാടകയിലെ വൈയാലിക്കാവലിലാണ് സംഭവം. അടച്ചിട്ട വീട്ടില്‍നിന്ന് ദുര്‍ഗന്ധം വന്നപ്പോളാണ് കൊലപാതകം പുറത്തറിഞ്ഞത്. കര്‍ണാടകയ്ക്ക് പുറത്ത് നിന്നുള്ള യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. രണ്ടുദിവസമായി വീട്ടിൽ ദുർഗന്ധം വഹിച്ചതിനെ തുടർന്ന് ഇതേ കെട്ടിടത്തിൽ താമസിക്കുന്നവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കതക് തകർത്താണ് പൊലീസ് അകത്തുകയറിയക്. വീടിനകത്ത് ഫ്രിജിൽ പല കഷ്ണങ്ങളായി മുറിച്ചു പ്ലാസ്റ്റിക് ബാഗിൽ നിറച്ചിരുന്ന നിലയിലായിരുന്നു മൃതദേഹം.
പുഴുവരിക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധര്‍, ഫോറന്‍സിക് സംഘം എന്നിവര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.
മൂന്നു മാസം മുമ്പാണ് യുവതി കർണാടകയിൽ എത്തിയത്. ഒരു പ്രമുഖ മാളിൽ ജോലിചെയ്ത് വരികയായിരുന്നു ഇവർ. യുവതി തനിച്ചായിരുന്നു താമസം. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് യുവതിയുടെ സഹോദരൻ താമസിക്കാൻ എത്തിയിരുന്നു. യുവതി വിവാഹിതയായിരുന്നെങ്കിലും ഭർത്താവും മകനുമായി വേർപിരിഞ്ഞ് താമസിക്കുകയാണ്. ഇവരുടെ ഭർത്താവായ റാണയെ ചോദ്യംചെയ്ത് വരികയാണ്.
കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് കമ്മിഷണർ സതീഷ് അറിയിച്ചു.