ഇന്നത്തെ കാലത്ത് മയോണൈസ് ഇഷ്ടപ്പെടാത്തവരായിട്ട് ആരും തന്നെ കാണില്ല. ബ്രോസ്റ്റഡ് ചിക്കന് ഒപ്പവും അല്‍ഫാമിനും കുഴിമന്തിക്കും ഒപ്പമൊക്കെ സൈഡായി വേണം ഇന്ന് മയോണൈസ്. എന്നാല്‍ ഇനി കടകളില്‍ നിന്നും വാങ്ങി കാശും കളയേണ്ട വയറും കളയണ്ട. വീട്ടില്‍ തന്നെ 10 മിനിറ്റിനുള്ളില്‍ നല്ല സ്‌പൈസി മയോണൈസ് തയ്യാറാക്കാന്‍ പറ്റും. അത് എങ്ങനെയാണെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍;
- മുട്ട
- വെളുത്തുള്ളി
- വിനാഗിരി
- നാരങ്ങാനീര്
- സണ്‍ഫ്‌ലവര്‍ ഓയില്‍
- കാശ്മീരി മുളകുപൊടി
- കുരുമുളകുപൊടി
- കടുക്
- ഉപ്പ്
തയ്യാറാക്കുന്ന വിധം;
ആദ്യം ഒരു മിക്‌സിയുടെ ജാറിലേക്ക് ഒരു മുട്ട പൊട്ടിച്ച് ഒഴിക്കുക. ശേഷം ഇതിലേക്ക് ഒരു ചെറിയ അലി വെളുത്തുള്ളി അല്‍പം വിനാഗിരി എന്നിവ ചേര്‍ത്ത് ഒന്ന് അടിച്ചെടുക്കാം. ശേഷം ഇതിലേക്ക് കുറച്ച് കാശ്മീരി മുളകുപൊടി, കുരുമുളകുപൊടി, കടുക് പൊടിച്ചത്, ഉപ്പ്, സണ്‍ഫ്‌ളവര്‍ ഓയില്‍ എന്നിവ ചേര്‍ത്ത് 20-25 സെക്കന്റോളം് ഒന്ന് അടിച്ചെടുക്കാം.
ഈ സമയത്ത് രുചിച്ചു നോക്കുക. വെളുത്തുള്ളിയുടെ രുചി കുറവായി തോന്നുന്നുണ്ടെങ്കില്‍ ഒരു വെളുത്തുള്ളിയും അല്‍പം ലെമണ്‍ ജ്യൂസും ചേര്‍ത്ത് നല്‍കാം. ശേഷം വീണ്ടും ഒന്നുകൂടി അടിച്ചെടുക്കുക. ഇനി ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. ഈ മയോണൈസ് ഒന്ന് കളര്‍ഫുള്‍ ആക്കണമെങ്കില്‍ ഇതിന്റെ പുറത്ത് അല്‍പം കാശ്മീരി മുളകുപൊടി കൂടി നമുക്ക് ചേര്‍ത്തു നല്‍കാം. രുചികരമായ സ്‌പൈസി മയോണൈസ് തയ്യാര്‍.
STORY HIGHLIGHTS: HOMEMADE SPICY MAYONNAISE RECIPE