India

ബെംഗളൂരുവിൽ യുവതിയെ യുവതിയെ കൊലപ്പെടുത്തി മൃതദേഹം 30 കഷ്ണങ്ങളാക്കി ഫ്രിജിൽ സൂക്ഷിച്ചു | Woman was brutally killed in Bengaluru

ബെം​ഗളൂരു: യുവതിയെ കൊലപ്പെടുത്തി മൃതദേഹം 30 കഷ്ണങ്ങളാക്കി ഫ്രിജിൽ സൂക്ഷിച്ചു. ബംഗളൂരുവിലെ വൈലിക്കാവലിലാണ് ഞെട്ടിക്കുന്ന കുറ്റകൃത്യം നടന്നത്. 29 കാരിയായ മഹാലക്ഷ്മി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. അടച്ചിട്ട വീട്ടിൽ നിന്ന് ദുർഗന്ധം വരുന്നെന്ന് അയൽക്കാർ പരാതിപ്പെട്ടതിനെ തുടർന്ന് യുവതിയുടെ കുടുംബാംഗങ്ങൾ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഫ്രിജിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തുമ്പോൾ ഫ്രിഡ്ജ് പ്രവർത്തിക്കുന്നുണ്ടായിരുന്നു. പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം. ദിവസങ്ങൾക്കു മുമ്പ് കൊലപാതകം നടന്നതായി ഇതിൽ നിന്ന് വ്യക്കമാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹത്തിന് 4-5 ദിവസം വരെ പഴക്കമുണ്ട്. ഡോഗ് സ്ക്വാഡും വിരലടയാള വിദ​ഗ്ദരും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് സെൻട്രൽ ബെംഗളൂരു ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ശേഖർ എച്ച്. തെക്കണ്ണവർ പറഞ്ഞു. മഹാലക്ഷ്മി വിവാഹിതയാണങ്കിലും ഭർത്താവുമായി വേർപിരിഞ്ഞാണ് താമസം. മഹാലക്ഷ്മി കർണാടക സ്വദേശിയല്ലെന്ന് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.