ഇഞ്ചതൊട്ടി തൂക്കുപാലം ഇഞ്ചതൊട്ടിയെയും, ചാരു പാറയെയും കൂട്ടി മുട്ടിക്കുന്ന ഒരു പ്രധാന കണ്ണി ആണ് ഈ തൂക്കുപാലം. കേരളത്തിലെ എറ്റവും വലിയ തൂക്കുപാലങ്ങളുടെ പട്ടികയിൽ ഇഞ്ചതൊട്ടിയും വരും. കേരളത്തിന് അകത്തും , പുറത്തും നിന്ന് ആയി ഒട്ടനവധി ആളുകൾ ആണ് ഈ പാലം കാണാനായി ദിവസവും വന്നു പോകുന്നത്. പെരിയാറിനു കുറുകയാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്.
കേരളത്തിലെ എറണാകുളം ജില്ലയിൽ ഉള്ള ഒരു കൊച്ച് ഗ്രാമമായ ഇഞ്ചതൊട്ടിയിലേക്ക് ഒരു യാത്ര പോയാലോ?
തൂക്കുപാലത്തിന്റെ മധ്യ ഭാഗത്ത് നിന്നാൽ പാലം നല്ല രീതിയിൽ ഇളക്കം തട്ടുന്നതായി അറിയാൻ കഴിയും . തൂക്കുപാലത്തിന്റെ മുകളിൽ നിന്ന് പെരിയാറിന്റെ വന്യ സൗന്ദര്യം ആസ്വദിക്കാൻ കഴിയും , തൂക്കുപാലം കയറി മറുകരയിൽ എത്തിയാൽ ഇഞ്ചതൊട്ടി എന്ന കൊച്ച് ഗ്രാമമാണ്. വളരെയധികം വന സമ്പത്ത് കൊണ്ട് നിറഞ്ഞ നാടാണിത്. ഇഞ്ചതൊട്ടി നിവാസികൾക്ക് പുറത്തേക്ക് കടക്കാനുള്ള പ്രധാന മാർഗ്ഗം പെരിയാറിന് കുറുകെയുള്ള ഈ തൂക്കുപാലം മാത്രമാണ് ഏക ആശ്രയം.