കുട്ടികളുടെ ഫുട്‍ബോൾ മത്സരത്തിനിടയിലുണ്ടായ തർക്കത്തിൽ വടിവാളോങ്ങി ഭീതി പരത്തി ലീഗ് നേതാവിന്റെ മകൻ. മൂവാറ്റുപുഴ മാറാടിയിലാണ് സംഭവം. ലീഗ് ജില്ലാ പ്രസിഡണ്ട് അമീർ അലിയുടെ മകൻ ഹാരിസ് ആണ് വടിവാളുമായി എത്തി ഭീഷണി മുഴക്കിയത്. കുട്ടികൾക്ക് നേരെയായിരുന്നു വടിവാളുയർത്തിയത്. തർക്കത്തിൽ ഒരു വിഭാഗത്തിന് വേണ്ടിയായിരുന്നു ഭീഷണി മുഴക്കി ഭീതി പരത്തിയത്.
















