തിരുവനന്തപുരം : ഇടതുപക്ഷം ഇറങ്ങി വിയര്‍പ്പൊഴുക്കി തന്നെയാണ് അന്‍വറിനെ വിജയിക്കിപ്പിച്ചതെന്ന് എഎ റഹീം എംപി. കേരളത്തിന്റെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കപ്പെടുന്നു എന്ന അന്‍വറിന്റെ ആരോപണത്തോട് യോജിപ്പില്ല. തെറ്റ് ചെയ്യുന്ന ആരെയും ഈ സര്‍ക്കാര്‍ സംരക്ഷിക്കില്ല. അന്വേഷണം നടത്തുമെന്നും റഹീം പ്രതികരിച്ചു.
പി വി അന്‍വര്‍ എംഎല്‍എയുടെ നീക്കങ്ങളെ ഡിവൈഎഫ്‌ഐ പിന്തുണയ്ക്കും എന്ന് തോന്നുന്നില്ല. ഇപ്പോഴത്തെ അദ്ദേഹത്തിന്റെ നിലപാടുകള്‍ ആരെ സഹായിക്കാനാണ് എന്ന് അറിയാന്‍ നാസ വരെ പോകേണ്ടതില്ല. മാധ്യമങ്ങള്‍ നോക്കിയാല്‍ മതിയെന്നും റഹീം പറഞ്ഞു.
സര്‍ക്കാരിനെയോ പാര്‍ട്ടിയെയോ തള്ളി പറഞ്ഞാല്‍ ആ നിമിഷം മുതല്‍ നിങ്ങള്‍ക്ക് ഞാന്‍ വിരുദ്ധനാവും. മാധ്യമങ്ങള്‍ വിടാതെ വേട്ടയാടിയ ആള്‍ ആണ് പി വി അന്‍വര്‍. ഒറ്റ ദിവസം കൊണ്ട് പി വി അന്‍വര്‍ വിശുദ്ധനായി എന്നും റഹീം പറഞ്ഞു.
‘ഞാന്‍ പൂര്‍ണ്ണസമയം കമ്മ്യൂണിസ്റ്റാണെന്ന് പറഞ്ഞ് നടന്നിട്ട് കാര്യമില്ല. പറയുന്ന കാര്യം പാര്‍ട്ടിയെ ബാധിക്കുമോ എന്നതാണ് ആലോചിക്കേണ്ടത്. ഇടതുപക്ഷം ഒരു തെറ്റിനും കൂട്ടുനില്‍ക്കില്ല. പി വി അന്‍വറിനെ തള്ളി പറയില്ല. ആരെങ്കിലും തെറ്റ് ചെയ്‌തെന്ന് മാധ്യമങ്ങള്‍ വിളിച്ചു പറഞ്ഞാല്‍ ഉടന്‍ പാര്‍ട്ടി തള്ളിപറയില്ല. അന്വേഷണം നടത്തും. അങ്ങനെ ചെയ്യുമായിരുന്നെങ്കില്‍ അന്നേ അന്‍വറിനെ കൈവിട്ടേനെ. പല തവണ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും അന്വേഷണം നടത്തിയിട്ട് അന്‍വറിനെ സംരക്ഷിച്ചതല്ലേ. അന്നൊക്കെയും ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടാണ് അന്‍വറിനെ സംരക്ഷിച്ചത്’, എന്നും എ എ റഹീം പറഞ്ഞു.
ജോലിഭാരത്താല്‍ കുഴഞ്ഞുവീണ ചാറ്റേര്‍ഡ് അക്കൌണ്ടന്റ് അന്ന സെബാസ്റ്റ്യന്റെ മരണത്തിലും റഹീം പ്രതികരിച്ചു. ജോലി ഭാരത്തില്‍ മാനസിക സമ്മര്‍ദ്ദം കൂടി മരണപ്പെട്ടു എന്നത് ഗൗരവ സ്വഭാവത്തില്‍ കാണണം. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത് സ്വാഗതം ചെയ്യുന്നു. അത് മാത്രം പോര. കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ വേണം. ഐടി ,ബാങ്കിംഗ്, ഇന്‍ഷുറന്‍സ് തുടങ്ങി വിവിധ മേഖലകളിലായി ജോലി സാഹചര്യം പഠിക്കണം. വര്‍ക്ക് ഫ്രം ഹോം സംവിധാനം വന്നതോടെ ഇപ്പോള്‍ സമയ പരിധി ഇല്ലാതെ ഏത് സമയവും ജീവനക്കാര്‍ ലഭ്യമാകണമെന്ന സ്ഥിതിയാണ്. പേഴ്‌സണല്‍ ടൈം ഇല്ലാതായി. മള്‍ട്ടി നാഷ്ണല്‍ കമ്പനികളില്‍ സ്ത്രീകള്‍ക്ക് അപ്രഖ്യാപിത നിയമന നിരോധനമുണ്ടെന്നും റഹീം പറയുന്നു. തൊഴില്‍ സ്ഥിരത ഇല്ലാത്തത് വലിയ പ്രശ്‌നമാണ്. തൊഴില്‍ നിയമങ്ങള്‍ കൃത്യമായി പഠിക്കണം. ഇനി അന്ന സെബാസ്റ്റ്യന്‍മാര്‍ ഉണ്ടാകാന്‍ പാടില്ലെന്നും റഹീം പറഞ്ഞു.
content highlight: rahim-mp about pv-anwar-mlas-move