ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ ബി.സി.സി.ഐ. സെലക്ഷന് കമ്മിറ്റി പ്രഖ്യാപിച്ചു. ഒന്നാം ടെസ്റ്റിനുള്ള അതേ ടീമിനെത്തന്നെയാണ് രണ്ടാം ടെസ്റ്റിനും നിലനിര്‍ത്തിയത്. കാണ്‍പുരില്‍ സെപ്റ്റംബര്‍ 27 മുതലാണ് രണ്ടാം ടെസ്റ്റ്. ഇന്ന് (ഞായറാഴ്ച) അവസാനിച്ച ആദ്യ ടെസ്റ്റില്‍ ഇന്ത്യ 280 റണ്‍സിന്റെ ജയം നേടിയിരുന്നു. കെ.എല്‍. രാഹുലിനെ സ്പെഷ്യലിസ്റ്റ് ബാറ്ററായാണ് ടീമില്‍ തിരഞ്ഞെടുത്തിരുന്നത്. ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലെ മോശം പ്രകടനം അദ്ദേഹത്തെ പുറത്തിരുത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും രണ്ടാം ടെസ്റ്റ് സ്ക്വാഡിലും ഉള്‍പ്പെട്ടു. സര്‍ഫറാസ് ഖാനെ മറികടന്ന് പ്ലെയിങ് ഇലവനില്‍ രാഹുല്‍ തന്നെ കളിക്കാനാണ് സാധ്യത.
രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), ആര്. അശ്വിന്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ്ദീപ്, ജസ്പ്രീത് ബുംറ, യഷ് ദയാല്‍.