വിദേശത്തുള്ള രോഗികളെ സഹായിക്കാൻ വെർച്വൽ ഹെൽത്ത് ഓഫിസുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം. ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽ അവാദിയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.
കുവൈത്ത് ഹെൽത്ത് ഓഫിസുകളില്ലാത്ത രാജ്യങ്ങളിൽ ഇത് വളരെ ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തരം ഘട്ടത്തിൽ ഈ നൂതന സേവനം ഉപയോഗപ്പെടുത്താം. രോഗികളുടെ പരിചരണവും ഭരണപരമായ പ്രക്രിയകളും വെർച്വൽ ഓഫിസ് കാര്യക്ഷമമാക്കും. ആരോഗ്യ പരിരക്ഷ സംവിധാനം ഡിജിറ്റൈസ് ചെയ്യുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗം കൂടിയാണ് പദ്ധതി.