Oman

പത്തനംതിട്ട സ്വദേശി സലാലയിൽ നിര്യാതനായി

പത്തനംതിട്ട ഓമല്ലൂർ ചീക്കനാൽ സ്വദേശി വളവിൽ വീട്ടിൽ മനു മാത്യുവാണ് മരിച്ചത്

പത്തനംതിട്ട ഓമല്ലൂർ ചീക്കനാൽ സ്വദേശി വളവിൽ വീട്ടിൽ മനു മാത്യു (46) സലാലയിൽ നിര്യാതനായി. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ ഷെറി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ നഴ്‌സാണ്. മക്കൾ മന്ന, മേവൽ.

സുസുകിയിൽ ജോലി ചെയ്യുന്ന ബിനോയ് മാത്യു സഹോദരനാണ്. സലാലയിലെ സെന്റ് ജോൺസ് യാക്കോബായ ഇടവകാംഗമാണ് ഞായറാഴ്ച നാട്ടിലേക്ക് കൊണ്ട് പോകുന്ന മ്യതദേഹം ഓമല്ലൂർ സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags: OmanSalala