ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. പാലക്കാട് കൊല്ലങ്കോട് വടവന്നൂർ പൂങ്കുനി സ്വദേശി അബ്ദുൽ ഗഫൂർ (47) ആണ് മലസ് ഉബൈദ് ആശുപത്രിയിൽ മരിച്ചത്. 20 വർഷമായി ബഡ്ജറ്റ് റെൻറ് എ കാർ കമ്പനിയിൽ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു.
പിതാവ്: അസീസ് മുഹമ്മദ് (പരേതൻ), മാതാവ്: സിറാജൂന്നീസ, ഭാര്യ: സാജിദ, മക്കൾ: നിഹലാ പർവീൻ, സനം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് മുഹമ്മദ് ശാക്കിറിന് സഹായമായി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ഭാരവാഹികളായ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.