തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പുണ്ടെന്ന ആരോപണം ഉണ്ടായതിനെത്തുടര്‍ന്ന് സംസ്ഥാനത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഉടന്‍ തന്നെ ശുദ്ധീകരണ പ്രക്രിയ ആരംഭിക്കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. ഭാവി നടപടി തീരുമാനിക്കാന്‍ പ്രമുഖ ഹിന്ദുമത വിദഗ്ധരുമായി സര്‍ക്കാര്‍ ആലോചിക്കുമെന്ന് നായിഡു പറഞ്ഞു. മതവികാരം മാനിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിബദ്ധത വലുതാണ്. തിരുപ്പതി ലഡു വിവാദത്തില്‍ പ്രതികരണവുമായി ജീര്‍ സ്വാമി, കാഞ്ചി സ്വാമി, മറ്റ് മത നേതാക്കള്‍ എന്നിവരുമായി കൂടിയാലോചിച്ച ശേഷം ഉടന്‍ തീരുമാനമെടുക്കുമെന്ന് നായിഡു പറഞ്ഞു. മേല്‍ ശാന്തിമാര്‍, സന്യാസിമാര്‍, പുരോഹിതന്മാര്‍, മറ്റ് പ്രമുഖ ഹിന്ദുമത വിദഗ്ധര്‍ എന്നിവരുമായി സര്‍ക്കാര്‍ ഭാവി നടപടി തീരുമാനം കൈക്കൊള്ളും. ഈ കൂടിയാലോചനകള്‍ക്ക് ശേഷം, തിരുപ്പതിയിലെ പ്രശസ്തമായ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിന്റെ ചുമതലക്കാരായ തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കും .
മുന്‍ വൈഎസ്ആര്‍സിപി ഭരണകാലത്ത് തിരുമല ലഡു തയ്യാറാക്കാന്‍ വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രസാദമായി നല്‍കുന്നതിന് ‘ബീഫ് ടാലോ, പന്നിക്കൊഴുപ്പ്, മത്സ്യ എണ്ണ’ എന്നിവ ഉപയോഗിച്ചുവെന്ന വിവാദത്തിന് തികൊളുത്തിയത് ചന്ദ്രബാബു നായിഡു ആയിരുന്നു. ലഡുവില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണം വിവാദമായതോടെയാണ് പുതിയ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. അദ്ദേഹത്തിന്റെയും ടിഡിപിയുടെയും ആരോപണത്തെ തുടര്‍ന്നാണ് ഈ പ്രഖ്യാപനം. 320 രൂപയ്ക്ക് ഒരു കിലോ പശു നെയ്യ് എങ്ങനെ കിട്ടുമെന്ന് ചന്ദ്രബാബു നായിഡു ചോദിച്ചു. വൈഎസ്ആര്‍സിപി പാര്‍ട്ടി പറയുന്നത് ഈ രൂപയ്തക്ക് ലഭിച്ചെന്നാണ്. പ്രശസ്ത പുണ്യസ്ഥലമായ തിരുമലയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ജാഗ്രത വേണമെന്ന് നായിഡു ചോദിച്ചു. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള തിരുപ്പതി ലഡുവിന്റെ അതുല്യമായ മഹത്വം ഗുണമേന്മയും ലോക പ്രശസ്തമാണ്. പലരും ഇതു പോലെ മികച്ച പ്രസാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടും ഒന്നും വിജയിച്ചിട്ടില്ല. അയോധ്യയിലും അവര്‍ തിരുമല ലഡു പകര്‍ത്താന്‍ ശ്രമിച്ചു, തൊഴിലാളികളെയും ഇവിടെ നിന്ന് കൊണ്ടുപോയി, പക്ഷേ അത് സാധ്യമായില്ല. ഈ കാര്യം അവിടെ നിന്നുള്ളവര്‍ എന്നോട് പറഞ്ഞു. ക്ഷേത്രങ്ങളുടെ പവിത്രതയ്ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും ഭക്തരുടെ വികാരം സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മതങ്ങള്‍ക്കും ചില ആചാരങ്ങളും പാരമ്പര്യങ്ങളും ഉണ്ടായിരിക്കും, അവ സര്‍ക്കാര്‍ സംരക്ഷിക്കേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു, മുന്‍ വൈഎസ്ആര്‍സിപി സര്‍ക്കാരിന്റെ കാലത്ത് നിരവധി ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ട സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.