കിലോമീറ്ററുകളോളം നീളത്തിൽ പരന്നു കിടക്കുന്ന ആമ്പൽ പാടങ്ങൾ കണ്ണിന് ഒരു കുളിർമ്മ തന്നെയാണ്. എവിടെ തിരിഞ്ഞു നോക്കിയാലും കണ്ണെത്താത്രയും ദൂരത്തിൽ വിടർന്നു നിൽക്കുന്ന ആമ്പലുകൾ ഒരു പ്രേത്യേക ഭംഗി തന്നെയാണ്. കോട്ടയത്തിന്റെ പുത്തൻ ചന്തം തേടിയെത്തുന്നവർക്ക് പറ്റിയ ഇടമാണ് മലരിക്കൽ. എത്ര വിശേഷിപ്പിച്ചാലും മതിയാവാത്ത കാഴ്ചകളുള്ള മലരിക്കലിന്റെ വിശേഷങ്ങൾ അവസാനിക്കുന്നില്ല.
അക്ഷര നഗരി സഞ്ചാരികൾക്കായി കാത്തു വച്ചിരിക്കുന്ന ഏറ്റവും മനോഹരകാഴ്ചയാണ് മലരിക്കലിലെ ആമ്പൽ പാടം. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഈ ആമ്പൽപ്പാടം തീർച്ചയായും കണ്ടിരിക്കേണ്ട ഒരു കാഴ്ച തന്നെയാണ്. ആമ്പൽപൂക്കൾക്കിടയിലൂടെ
മുട്ടറ്റം വെള്ളമുള്ള പാടത്തിലെ ആമ്പൽ ചെടികള്‍ക്കിടയിലൂടെ കുറേ ദൂരം നടക്കാനും തോണിയിൽ പോകലും ഒക്കെ സാധിക്കും.
തോണിയിൽ പോവാൻ ആഗ്രഹിക്കുന്നവർക്ക് ഫീസ് ഉണ്ട്. 45 minute നു ഒരാൾക്ക് 100 രൂപയാണു നിരക്ക് വരുന്നത്. ഇവിടേക്ക് പോകുവാൻ പറ്റിയ സമയം ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങൾ ആണ്. ആ മാസങ്ങ ളിലാണ് ആമ്പൽ പൂക്കുന്ന സമയം. പൂത്തു നിൽക്കുന്ന ആമ്പൽപ്പാടം കാണുവാനായി സെപ്റ്റംബർ മാസത്തിലാണ് ഇവിടെ എത്തേണ്ടത്. അതിരാവിലെ ഇവിടെ എത്തുന്നതായിരിക്കും നല്ലത്. ഏറ്റവും കുറഞ്ഞത് പത്തു മണിക്കു മുൻപേ വരുവാൻ ശ്രമിക്കണം. വൈകുംതോറും വെയിലേറ്റ് ആമ്പൽ പൂക്കൾ വാടി പോകും. അതിനാൽ പ്രതീക്ഷിക്കുന്ന കാഴ്ചയായിരിക്കില്ല പിന്നീട് സാധിക്കുക.ഇവിടേക്ക് എത്തിച്ചേരുവാൻ നിരവധി മാർഗങ്ങൾ ഉണ്ട്. കോട്ടയത്ത് നിന്ന് ഇല്ലിക്കൽ കവലയിൽ എത്തി തിരുവാർപ്പ് റോഡിൽ ഇടത്തോട്ട് തിരിയുക. കാഞ്ഞിരം ബോട്ട് ജെട്ടി റോഡിലൂടെ കാഞ്ഞിരം പാലം കയറി ഇറങ്ങുന്ന സ്ഥലമാണ് മലരിക്കൽ. കുമരകത്ത് നിന്ന് 9 കിലോമീറ്ററും കോട്ടയത്ത് നിന്ന് ഏഴര കിലോമീറ്ററും സഞ്ചരിച്ചാൽ കാഞ്ഞിരം മലരിക്കലിൽ എത്തിച്ചേരാം.
Story Highlights ; Kottayam Malarikkal