മൂന്ന് പ്രീപെയ്ഡ് റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് എയര്‍ടെല്‍. 161, 181, 351 രൂപയുടെ റീച്ചാര്‍ജ് ഓപ്ഷനുകളാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. 181 രൂപയുടെ പ്ലാന്‍ നേരത്തെയുണ്ടായിരുന്നതാണെങ്കിലും ബെനഫിറ്റുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
181 രൂപയുടെ പ്ലാന്‍ 30 ദിവസമാണ് വാലിഡിറ്റി. 15 ജിബി ഡാറ്റയാണ് ഇതിലൂടെ ലഭ്യമാവുക. 20+ ഒടിടികളിലേക്കുള്ള പ്രവേശനം ഈ റീച്ചാര്‍ജ് പ്ലാന്‍ ഉറപ്പുനല്‍കുന്നു. എയര്‍ടെല്‍ എക്സ്സ്ട്രീം അടക്കമാണ് ഒടിടി. മുമ്പ് 181 രൂപയുടെ റീച്ചാര്‍ജില്‍ 30 ദിവസത്തേക്ക് ദിനംപ്രതി ഓരോ ജിബി ഡാറ്റയാണ് എയര്‍ടെല്‍ നല്‍കിയിരുന്നത്. എന്നാല്‍ ദിവസവും ഓരോ ജിബി ഡാറ്റ ലഭിക്കണമെങ്കില്‍ ഇപ്പോള്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ 211 രൂപ നല്‍കണം.
161 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനും 30 ദിവസമാണ് വാലിഡിറ്റി. ഇത് സര്‍വീസ് വാലിഡിറ്റിയല്ല, ഡാറ്റ വൗച്ചറിന്റെ വാലിഡിറ്റിയാണ്. 30 ദിവസത്തേക്ക് 12 ജിബി ഡാറ്റയാണ് 161 രൂപയുടെ പ്ലാനില്‍ എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. 361 രൂപയുടെ റീച്ചാര്‍ജ് പ്ലാനില്‍ 50 ജിബി ഡാറ്റയാണ് എയര്‍ടെല്‍ നല്‍കുന്നത്. 30 ദിവസമാണ് ഈ പ്ലാനിന്റെയും വാലിഡിറ്റി.
STORY HIGHLIGHTS: Airtel announces three new data vouchers