കേരളം വിട്ടു കഴിഞ്ഞാല്‍ ട്രെയിന്‍ യാത്ര എന്നും ദുരിതം നിറഞ്ഞതാണെന്ന് പറയുന്നത് എന്തുകൊണ്ടും സത്യമാണ്. ഉത്തരേന്ത്യയില്‍ ഇപ്പോള്‍ കണ്ടു വരുന്നത് ബുക്ക് ചെയ്ത യാത്ര ചെയ്യുന്ന എസി ബെര്‍ത്തുകളില്‍ പോലും ആളുകള്‍ വന്നു കിടക്കും. പറഞ്ഞാല്‍ അവിടെ നിന്നും മാറാൻ അവർ കൂട്ടാക്കില്ല. എസിയില്‍ പോലും ഇത്തരം അവസ്ഥകള്‍ ആണെങ്കില്‍ സ്ലീപ്പര്‍ കോച്ചിലും, ജനറല്‍ കോച്ചിന്റെയും കാര്യം ചിന്തിക്കാന്‍ പോലും കഴിയില്ല. തിരക്കും ബഹളവും എല്ലാം കൂടി ആകെപാടെ ഒരു അവിയല്‍ പരുവമാണ് ഇപ്പോഴത്തെ ട്രെയിന്‍ യാത്രകള്‍ സമ്മാനിക്കുന്നത്. ഇത്കൂടാതെ കൃത്യമായി ട്രെയിന്‍ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന മലയാളികള്‍ക്ക് നേരിടേണ്ടി വരുന്നത് എപ്പോഴും റെയില്‍വേയുടെ ഭാഗത്തുണ്ടാകുന്നത് ധിക്കാരപരമായ നടപടികളാണ്. കേരളം വിട്ട് മറ്റു സംസ്ഥാനങ്ങളിലേക്കുള്ള യാത്രയെക്കുറിച്ച് പരാതികള്‍ മാത്രമാണ് കൂടുതല്‍ ഉണ്ടാകുന്നത്. ഇക്കാര്യങ്ങള്‍ പറഞ്ഞാല്‍ നിസ്സഹായരായി കൈമലര്‍ത്തുന്ന ടി.ടി.മാരുടെ മുഖമാണ് ട്രെയിനുകളില്‍ ദൃശ്യമാകുന്നത്.
ഈയടുത്ത കാലത്തായി ഇന്ത്യയിലെ മൂന്ന് ട്രെയിനുകളില്‍ നടന്ന മൂന്ന് സംഭവങ്ങളും അതിൽ യാത്ര ചെയ്ത് പേര്‍ക്കുണ്ടായ വ്യത്യസ്ത അനുഭവങ്ങളാണ് പറയാനുള്ളത്. റിസര്‍വ് ചെയ്ത സീറ്റിനെച്ചൊല്ലി രണ്ട് യാത്രക്കാര്‍ തമ്മിലുള്ള ചൂടേറിയ തര്‍ക്കം കാണിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
എക്‌സില്‍ ഘര്‍ കേ കലേഷ് (@gharkekalesh) എന്ന ഉപയോക്താവ് ബുധനാഴ്ച ഒരു വീഡിയോ പോസ്റ്റ് ചെയ്തു. ഒരു ഇന്ത്യന്‍ ട്രെയിനില്‍ രണ്ട് പുരുഷന്മാര്‍ തമ്മിലുള്ള തീവ്രമായ വാക്ക് കൈമാറ്റം പകര്‍ത്തുന്നു. റിസര്‍വേഷന്‍ ഇല്ലാത്ത ഒരാള്‍ റിസര്‍വ് ചെയ്ത സീറ്റില്‍ ഇരിക്കാന്‍ നിര്‍ബന്ധിച്ചതോടെയാണ് തര്‍ക്കം പൊട്ടിപ്പുറപ്പെട്ടത് എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്. ‘ഇന്ത്യന്‍ റെയില്‍വേയ്ക്കുള്ളില്‍ വെര്‍ബല്‍ കലേഷ് എന്നയാള്‍ ടിക്കറ്റ് എടുത്താണ് യാത്ര ചെയ്യുന്നത്. വെള്ള ഷര്‍ട്ട് ധരിച്ച ആളിന് റിസര്‍വ്ഡ് സീറ്റ് ഇല്ലായിരുന്നു. ക്ലിപ്പില്‍, റിസര്‍വ് ചെയ്ത ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്യുന്നയാള്‍, സഹയാത്രികനോട് ഇരിക്കാന്‍ സ്ഥലം ആവശ്യപ്പെടുന്നത് കാണാം. വശത്തെ മുകളിലെ ബര്‍ത്തില്‍ ഇരിക്കുന്ന റിസര്‍വ്ഡ് സീറ്റ് ഹോള്‍ഡര്‍ ഇടം നല്‍കാന്‍ വിസമ്മതിക്കുന്നു, ഇത് മൂര്‍ച്ചയുള്ള വാക്കതര്‍ക്കങ്ങളിലലേക്ക് നയിക്കുന്നു. റിസര്‍വേഷന്‍ ഇല്ലാത്ത ആള്‍ പരിഹാസപൂര്‍വ്വം ചോദിക്കുന്നു, സീറ്റ് ഉടമ തന്നോടൊപ്പം സീറ്റ് വീട്ടിലേക്ക് കൊണ്ടുപോകാന്‍ പദ്ധതിയിടുന്നുണ്ടോ എന്ന്, മറ്റ് യാത്രക്കാരന്‍ ശാന്തമായി താന്‍ സുഖമായി യാത്ര ചെയ്യാന്‍ സീറ്റ് റിസര്‍വ് ചെയ്തിട്ടുണ്ടെന്ന് മറുപടി നല്‍കുന്നു. ”നിങ്ങള്‍ക്ക് ഒരു സീറ്റ് വേണമെങ്കില്‍, ഒഴിഞ്ഞ ഒരെണ്ണം കണ്ടെത്തുക. എന്തുകൊണ്ടാണ് ആളുകള്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നത്? അവന്‍ പ്രതികരിക്കുന്നു. വീഡിയോ വൈറലാണ്. പോസ്റ്റ് ചെയ്തതിന് ശേഷം, വീഡിയോ ഒമ്പത് ലക്ഷത്തിലധികം കാഴ്ചകള്‍ നേടി.
രണ്ടാമത്തെ വീഡിയോ മുബൈയിലെ സബ് അര്‍ബന്‍ ട്രെയിനുകളില്‍ നടക്കുന്ന യാത്രയെക്കുറിച്ചാണ്. ട്രെയിന്‍ സ്‌റ്റോപ്പില്‍ നിറുത്തുന്നതിനു മുന്‍പ് ചാടിക്കയറുന്ന വനിതകളുടെ വീഡിയോയും വൈറലാണ്. എന്തുകൊണ്ടാണ് മുബൈയിലെ സബ്അര്‍ബര്‍ ട്രെയിനുകളില്‍ ഇത്തരം സംഭവങ്ങള്‍ പതിവാകുന്നു. ഇത്തരത്തില്‍ വളരെ സാഹസികമായി ട്രെയിനുകളിലേക്ക് കയറുമ്പോള്‍ ഉണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ച് ആരും ബോധവാന്മാരാല്ല. അല്ലെങ്കില്‍ ഇത്തരം സാഹസിക യാത്രയ്ക്ക് ആരും മുതിരില്ല. മുബൈയിലെ വാഹനത്തിരക്കും ഗതാഗതക്കുരുക്കുമാണ് നല്ലൊരു ശതമാനം ജനങ്ങളെ സബ്അര്‍ബന്‍ പോലുള്ള സംവിധാനത്തിലേക്ക് പോകാന്‍ നിര്‍ബദ്ധിക്കുന്നത്.
മൂന്നാമത്തെ വീഡിയോ ടിക്കറ്റ് എടുത്ത സ്ലീപ്പറില്‍ യാത്ര ചെയ്യുന്ന സ്ത്രീയ്ക്കുണ്ടായ അനുഭവമാണ്. സ്ലീപ്പര്‍ കോച്ച് മുഴുവന്‍ ടിക്കറ്റില്ലാത്തവര്‍ കൈയ്യക്കിയ കാഴ്ചയാണ് അവര്‍ വിവരിക്കുന്നത്. ജനറല്‍ കോച്ചുകളെക്കാള്‍ കഷ്ടമാണ് സ്ലീപ്പറിലെ യാത്രയെന്ന് സൂചിപ്പിക്കുകയാണ് സ്ത്രീ. സ്ലീപ്പറില്‍ ബുക്ക ചെയ്ത ഞങ്ങള്‍ക്ക് ഇരിക്കാന്‍ പോലും സ്ഥലം ലഭിക്കുന്നില്ല. കാട് പോലെയാണ് കോച്ചിന്റെ അവസ്ഥയെന്നും അവര്‍ പറയുന്നു. ഇതിനിടയില്‍ അവരോട് കയര്‍ത്ത് സംസാരിച്ച ഒരു യാത്രക്കാരനെ ദാദഗിരിയെന്നും അവര്‍ അഭിസോബോധന് ചെയ്യുന്നുണ്ട്. വീഡിയോ ഇപ്പോള്‍ വൈറലാണ്. 32 വ്യവ്‌സാണ് ചെറിയ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇതാണ് നമ്മുടെ ഇന്ത്യന്‍ ട്രെയിനുകളിലെ അവസ്ഥയെന്ന് ചൂണ്ടിക്കാണിക്കപ്പെടുകയാണ്. ജനങ്ങള്‍ നിയമം പാലിക്കുന്നതില്‍ വളരെ പിന്നിലോട്ടാണെന്നും, നടപടികള്‍ സ്വീകരിക്കേണ്ട ടിടിഇമാരും റെയില്‍വേ പോലീസും ഒന്നും ചെയ്യാതെ കൈയ്യും കെട്ടി നില്‍ക്കുന്നതാണ് ട്രെയിനുകളിലെ നിലവിലത്തെ അവസ്ഥയെന്നും യാതത്രക്കര്‍ സാക്ഷ്യപ്പെടുത്തുന്നു.