പലരുടെയും ഇഷ്ടവിഭവമാണ് ചമ്മന്തി. ചമ്മന്തി ഉണ്ടെങ്കിലേ ചോറ് കഴിക്കൂ എന്ന് പറയുന്നവരും ഏറെയാണ് നമുക്ക് ചുറ്റും. എന്നാല്‍ എല്ലാദിവസവും ഒരേ തരത്തിലുള്ള തേങ്ങാ ചമ്മന്തി കഴിച്ച് മടുത്തവരാണോ നിങ്ങള്‍? എങ്കില്‍ ഒരു വെറൈറ്റി ചമ്മന്തി നമുക്ക് തയ്യാറാക്കി നോക്കാം. പപ്പട ചമ്മന്തി..
ആവശ്യമായ ചേരുവകള്‍;
- ചെറിയ ഉള്ളി
- വറ്റല്‍ മുളക്
- ഇഞ്ചി
- കറിവേപ്പില
- പപ്പടം
- തേങ്ങ
- നാരങ്ങാനീര്
തയ്യാറാക്കുന്ന വിധം;
ഒരു പാന്‍ എടുത്ത് വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ചെറിയ ഉള്ളി ചേര്‍ത്ത് ഒന്ന് മൂപ്പിച്ചെടുക്കുക. ഈ സമയത്ത് ഇതിലേക്ക് കുറച്ച് വറ്റല്‍ മുളകും ഒരു ചെറിയ കഷ്ണം ഇഞ്ചിയും കൂടെ ചേര്‍ത്തു കൊടുക്കുക. ശേഷം ഇതിലേക്ക് കറിവേപ്പിലയും കൂടെ ചേര്‍ത്ത് നന്നായി ഇളക്കുക. ഇനി ഇതൊന്ന് മൂപ്പിച്ചെടുക്കാം. ശേഷം ഗ്യാസ് ഓഫ് ചെയ്തതിനു ശേഷം ഇത് ഒരു മിക്‌സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഒന്ന് അടിച്ചെടുക്കാം.
ഇനി ഇതിലേക്ക് രണ്ട് പപ്പടം പൊടിച്ചതും ആവശ്യത്തിന് തേങ്ങയും പുളിക്കാവശ്യമുള്ള നാരങ്ങാനീരും ചേര്‍ത്ത് കൊടുക്കുക. എന്നിട്ട് ഒന്നുകൂടെ ഒന്ന് മിക്‌സിയില്‍ ഇട്ട് അടിച്ചെടുക്കുക. നല്ല രുചികരമായ പപ്പട ചമ്മന്തി തയ്യാര്‍.
STORY HIGHLIGHTS: Pappada Chammanthi recipe