ഇന്ന് പുറത്ത് വന്ന വേണാട് എക്‌സ്പ്രസ്സില്‍ നിന്നുള്ള തിരക്കിന്റെ കാഴ്ചകള്‍,വാര്‍ത്തകള്‍ ഭയാനകമാണെന്ന എ.എ. റഹീം എംപി. വലിയ ദുരന്തമായി ആ യാത്ര മാറാന്‍ സാധ്യതയുണ്ടായിരുന്നു. ഭാഗ്യവശാല്‍ അത് ഉണ്ടായില്ല. കേരളത്തിലെ ട്രെയിന്‍ യാത്രകള്‍ ദുരിത പൂര്‍ണ്ണമാക്കുകയാണ് ദക്ഷിണ റെയില്‍വേയും കേന്ദ്ര റെയില്‍ മന്ത്രാലയവും. അവധിക്കാലത്ത് അധിക ട്രെയിന്‍ സര്‍വീസ് എന്ന കേരളത്തിന്റെ ആവിശ്യം കേന്ദ്രം പരിഗണിച്ചില്ല. അതിന്റെ ഫലമാണ് ഈ ദുരിത യാത്രകളെന്ന് എംപി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഒരു വശത്ത് കെ റെയില്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന പദ്ധതികള്‍ തടസപ്പെടുത്തുകയും മറുവശത്ത് ജനങ്ങളെ ദുരിതത്തിലാക്കുന്ന നടപടികള്‍ തുടരുകയും ചെയ്യുകയാണ് റെയില്‍വേ. വേണാട് എക്‌സ്പ്രസിലെ ദുരിതക്കാഴച്ചകള്‍ കേന്ദ്ര റെയില്‍ മന്ത്രാലയത്തിന് അയച്ച് നല്‍കുന്നുണ്ട് .
കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ നമ്മുടെ നാട് കൈകോര്‍ക്കണം.രാഷ്ട്രീയ താല്പര്യങ്ങള്‍ക്കായി കെ റെയില്‍ വിരുദ്ധ സമരം നയിച്ചവരും അതിനു സ്തുതിപാടിയ സകല വികസന വിരുദ്ധര്‍ക്കും കുറ്റബോധത്തോടെ ഈ കാഴ്ചകള്‍ കാണണം. പ്രതികരിക്കാന്‍ മനസ്സുള്ള എല്ലാ കേരളീയരും
ശക്തമായി നിലപാട് പറയേണ്ട സമയമാണിതെന്ന് എ.എ. റഹീം പറഞ്ഞു.