ഒരു ദിവസത്തെ മൊത്തത്തിലുള്ള ഊർജ്ജത്തിൽ പ്രഭാത ഭക്ഷണത്തിന് വളരെയധികം പങ്കുണ്ട്. അതുകൊണ്ടാണ് പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത് എന്ന് പറയുന്നത്. പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിച്ചു വേണം നിങ്ങളുടെ ദിവസം ആരംഭിക്കാൻ. അതിനുപറ്റിയ ഒന്നാണ് പാല് ചേർത്ത ഓട്സ്. ഇത് ഒരു ദിവസം മുഴുവൻ നിങ്ങൾക്ക് ആവശ്യമായ ഊർജം പ്രധാനം ചെയ്യുന്നു. ദിവസവും രാവിലെ ഓട്സും പാലും ശീലിച്ചാൽ എന്തൊക്കെ ആരോഗ്യ ഗുണങ്ങൾ ലഭിക്കുമെന്ന് നോക്കാം..
- ഓട്സിന് ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറവാണ്. അതായത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ ഓട്സ് കാരണമാകില്ല. പാലിലാകട്ടെ പ്രോട്ടീനും കൊഴുപ്പുകളും ഉണ്ട്. ഇതും പഞ്ചസാരയുടെ ആഗിരണം സാവധാനത്തിലാക്കുന്നു.
- എല്ലുകളെ ശക്തിപ്പെടുത്താൻ ആവശ്യമായ കാൽസ്യം, വിറ്റമിൻ ഡി, ഫോസ്ഫറസ് എന്നിവയുടെ ഉറവിടമാണ് പാൽ. ഓട്സിൽ സിലിക്കോൺ ഉണ്ട്. ഇത് എല്ലുകളുടെ ധാതുവൽക്കരണത്തിന് സഹായിക്കുന്നു.
- ഓട്സിൽ പ്രീബയോട്ടിക് ഫൈബർ ഉണ്ട്. ഇത് ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. പാലിലാകട്ടെ പ്രോബയോട്ടിക്സ് ഉണ്ട്. ഇതും ഉദരാരോഗ്യം മെച്ചപ്പെടുത്തുന്നു.
- ഓട്സിൽ സോല്യുബിൾ ഫൈബർ ധാരാളമുണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഹൃദ്രോഗസാധ്യത കുറയ്ക്കാനും ഓട്സ് സഹായിക്കും. പാലിൽ പൊട്ടാസ്യം ഉണ്ട്. ഇത് രക്തസമ്മർദം കുറയ്ക്കും. ഇത് ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കും.
- ഓട്സും പാലും ഊർജമേകും. നാരുകൾ ധാരാളം ഉള്ളതിനാൽ ഏറെ നേരം വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും. ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു ഭക്ഷണമാണ് ഓട്സ്.
- ഓട്സിൽ ഒരിനം ആന്റിഓക്സിഡന്റ് ഉണ്ട്. ഇത് ഇൻഫ്ലമേഷൻ കുറയ്ക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പാലിൽ ആന്റിഇൻഫ്ലമേറ്ററി ഫാറ്റി ആസിഡുകൾ ഉണ്ട്.
- ഓട്സും പാലും ചേരുമ്പോൾ ശരീരത്തിനാവശ്യമായ വിറ്റമിനുകള്‍, ധാതുക്കൾ, മാക്രോന്യൂട്രിയന്റുകളായ അയൺ, സിങ്ക്, ബി വിറ്റമിനുകൾ ഇവ ലഭിക്കുന്നു.
content highlight: milk-and-oats-health-benefits