ധാരാളം പോഷകങ്ങൾ അടങ്ങിയ ഭക്ഷണമാണ് നെയ്യ്. കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യത്തിന് സഹായകമാണ് നെയ്യ്. ഇത് ദിവസേന കഴിക്കുന്നത് പ്രതിരോധശേഷി ഉൾപ്പെടെയുള്ള ശരീരത്തിന്റെ പ്രവർത്തനങ്ങളെ വർദ്ധിപ്പിക്കുന്നു. മാത്രമല്ല, വൈറസ്, ഇൻഫ്ലുവൻസ, ചുമ, ജലദോഷം എന്നിവയെ തടയുന്ന ആന്റി ബാക്ടീരിയൽ, ഫംഗസ്, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ നെയ്യിൽ അടങ്ങിയിട്ടുമുണ്ട്. ഇതിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് നല്ല കൊളസ്ട്രോൾ ഉണ്ടാക്കുന്നതിന് സഹായിക്കുന്നു. മറ്റ് കൊഴുപ്പുകളെപ്പോലെ ഹൃദ്രോഗത്തിന് നെയ്യ് കാരണമാകില്ല. നെയ്യ് കഴിച്ചാൽ ലഭിക്കുന്ന ചില ആരോദഗ്യഗുണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ന്യൂട്രീഷ്യനിസ്റ്റ് നമി അഗർവാൾ തന്റെ ഇൻസ്റ്റഗ്രാം പേജിൽ വെറും വയറ്റിൽ നെയ്യ് കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നു. മിതമായ അളവിൽ കഴിച്ചാൽ നെയ്യ് ആരോഗ്യത്തിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കും.
1. ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നു
ദഹനപ്രശ്നങ്ങൾ നേരിടുന്നവർക്ക് രാവിലെ നെയ്യ് കഴിക്കുന്നത് ഗുണം ചെയ്യും. ദഹന ആരോഗ്യത്തിന് നെയ്യ് ഗുണകരമാണെന്നും വയറുവേദന, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങളെ അകറ്റി നിർത്താൻ സഹായിക്കുമെന്നും അവർ പറഞ്ഞു.
2. വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു
ശരീരത്തെ ദോഷകരമായ വിഷവസ്തുക്കളെ ഇല്ലാതാക്കാൻ നെയ്യ് സഹായിക്കുന്നു. നെയ്യിൽ ബ്യൂട്ടിറിക് ആസിഡും അടങ്ങിയിട്ടുണ്ട്. വൻകുടൽ കോശങ്ങൾക്കുള്ള ഊർജ സ്രോതസായി പ്രവർത്തിക്കുന്നു, ഇത് ശരീരത്തിന്റെ സ്വാഭാവിക ശുദ്ധീകരണ പ്രക്രിയയെ സഹായിക്കുന്നു.
3. കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു
ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിലൂടെ കുടലിന്റെ പ്രവർത്തനത്തിന് സഹായിക്കുന്നു. ദിവസവും നെയ്യ് കഴിക്കാൻ തുടങ്ങിയാൽ മലവിസർജനത്തെ അകറ്റാൻ സഹായിക്കും.
4. ശരീര ഭാരം കുറയ്ക്കുന്നു
ശരീര ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ നെയ്യ് സഹായിക്കും. മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കുന്ന ഫാറ്റി ആസിഡ് നെയ്യിലുണ്ടെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. ശരീര ഭാരം നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ പരോക്ഷമായി പിന്തുണയ്ക്കും.
content highlight: benefits-of-consuming-ghee