Kerala

പി.വി അൻവറിന്‍റെ വിമർശനം; അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി എ.കെ ശശീന്ദ്രൻ

കോഴിക്കോട്: പി.വി അന്‍വര്‍ എം.എല്‍.എയുടെ വിമര്‍ശനങ്ങളില്‍ അതൃപ്തി പ്രകടമാക്കി മന്ത്രി എ.കെ. ശശീന്ദ്രന്‍. പറഞ്ഞത് ശരിയായോ എന്ന് അന്‍വര്‍ ആലോചിക്കട്ടേയെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ആണോ പറയേണ്ടത് എന്ന് ആലോചിക്കട്ടെ. അദ്ദേഹം കാര്യങ്ങള്‍ അറിയുന്ന ആളാണല്ലോ. പ്രായം കൂടിയ ആള്‍ ആയതു കൊണ്ടാണ് താന്‍ ഉപദേശിക്കുന്നതെന്നും ശശീന്ദ്രന്‍ പറഞ്ഞു.

അദ്ദേഹത്തെ പോലെയുള്ള എം.എല്‍.എ പറയുന്നതിന് അതേ ഭാഷയില്‍ മറുപടി പറയാന്‍ ഞാന്‍ പഠിച്ചിട്ടില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ട ആവശ്യമില്ല. അറിയേണ്ടത് എല്ലാം മുഖ്യമന്ത്രി അറിയുന്നുണ്ട്. വ്യക്തിപരമായി വിഷമം ഇല്ല. ഇതൊന്നും കേട്ട് വികാരം കൊള്ളുകയോ ദുഃഖിക്കുകയോ ഇല്ലെന്നും അതിന് മാത്രമുള്ള പക്വതയുണ്ടെന്നും എ.കെ. ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

മന്ത്രി എ.കെ. ശശീന്ദ്രനെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു വനംവകുപ്പിനെതിരെ പി.വി.അന്‍വര്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. വനംവകുപ്പുമായി ബന്ധപ്പെട്ട് ചോദിക്കാനും പറയാനും ആളില്ലാത്ത സ്ഥിതിയുണ്ടെന്നും സര്‍ക്കാര്‍ ഇടപെടേണ്ട വിഷയത്തില്‍ ഇടപെടാത്തതുകാരണം ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വോട്ട് പോയെന്നും അന്‍വര്‍ പറഞ്ഞു. നിലമ്പൂരില്‍ വനംവകുപ്പിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ആയിരുന്നു വിമര്‍ശനം.

അതേസമയം, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ പി.​വി.​അ​ൻ​വ​ർ പ​രാ​തി നല്‍കി. രാ​ജേ​ഷ് എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ, സ്പീ​ക്ക​ർ എ.​എ​ൻ.​ഷം​സീ​ർ, ചീ​ഫ് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്കാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. നി​ല​മ്പൂ​രി​ൽ വ​നം​വ​കു​പ്പി​ന്‍റെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ അ​ൻ​വ​ർ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു.

അ​ൻ​വ​റി​ന്‍റെ വാ​ഹ​നം മാ​റ്റി​യി​ടാ​ൻ ഡ്രൈ​വ​റോ​ട് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ത​ര്‍​ക്ക​മു​ണ്ടാ​യ​ത്. ആ​ദ്യം ഒ​രു സ്ഥ​ല​ത്ത് വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്ത​പ്പോ​ൾ മാ​റ്റി​യി​ട​ണ​മെ​ന്ന് പ​റ​ഞ്ഞു. വീ​ണ്ടും മാ​റ്റി​യി​ട്ട​പ്പോ​ള്‍ അ​വി​ടെ നി​ന്നും മാ​റ്റി​യി​ടാ​ൻ പ​റ​ഞ്ഞു​വെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​ക്കാ​ര്യം അ​ൻ​വ​ര്‍ പ​രി​പാ​ടി ക​ഴി​ഞ്ഞ് എ​ത്തി​യ​പ്പോ​ള്‍ ഡ്രൈ​വ​ര്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് വ​ണ്ടി മാ​റ്റി​യി​ടാ​ൻ പ​റ‍​ഞ്ഞ ഓ​ഫീ​സ​ര്‍ ആ​രാ​ണെ​ന്ന് ചോ​ദി​ച്ച് ഓ​ഫീ​സി​ലേ​ക്ക് അ​ൻ​വ​ര്‍ എ​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഓ​ഫീ​സ​ര്‍ അ​വി​ടെ ഇ​ല്ലെ​ന്ന് റേ​ഞ്ച് ഓ​ഫീ​സ​ര്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് റേ​ഞ്ച് ഓ​ഫീ​സ​റോ​ട് അ​ൻ​വ​ര്‍ ക​യ​ര്‍​ത്ത് സം​സാ​രി​ച്ച​ത്.

ത​ന്നോ​ടു​ള്ള വി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഇ​ത്ത​ര​മൊ​രു നീ​ക്ക​മു​ണ്ടാ​യ​തെ​ന്നാ​ണ് പി.​വി. അ​ൻ​വ​റി​ന്‍റെ ആ​രോ​പ​ണം. വ​ണ്ടി മാ​റ്റി​യി​ടാ​ൻ പ​റ​ഞ്ഞ ഉ​ദ്യോ​ഗ​സ്ഥ​നോ​ട് വൈ​കു​ന്നേ​രം നാ​ലി​ന് മു​മ്പ് ഗ​സ്റ്റ് ഗൗ​സി​ല്‍ ത​ന്നെ വ​ന്ന് കാ​ണ​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ല്‍ ഇ​ങ്ങോ​ട്ട് വ​രു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​നോ​ട് അ​ൻ​വ​ര്‍ പ​റ​ഞ്ഞു.