നൂഡിൽസ് കൊണ്ട് തയാറാക്കാവുന്ന റമീൻ അതീവ രുചികരമായ ജാപ്പനീസ് നൂഡിൽസ് സൂപ്പ് രുചിയാണ്. മത്സ്യം അല്ലെങ്കിൽ മാംസവും സ്പിനാച്ച് പോലുള്ള വെജിറ്റബിൾസും സോയ സോസും ചേർത്ത് തയാറാക്കാം.
ചേരുവകൾ
മാഗി നൂഡിൽസ് – 1 പാക്കറ്റ്
ഓയിൽ – 1/2 ടേബിൾ സ്‌പൂൺ
വെളുത്തുള്ളി – 1 അല്ലി (ചതച്ചത്)
ഇഞ്ചി പേസ്റ്റ് – 1/2 ടീസ്‌പൂൺ
മഷ്‌റൂം – 1 ചെറിയ കപ്പ്
വെജിറ്റബിൾ സ്റ്റോക്ക് – 1 കപ്പ്
വെള്ളം – 1 കപ്പ്
സ്പിനാച്ച് ലീവ്‌സ് – 1 കപ്പ്
മുട്ട – 1
സവാള – 1
ചില്ലി സോസ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ഒരു സോസ് പാൻ ചൂടാക്കി ഓയിൽ, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് മഷ്‌റൂം ഇട്ട് നന്നായി യോജിപ്പിച്ച് എടുക്കുക.
- വെജിറ്റബിൾ സ്‌റ്റോക്കും വെള്ളവും ചേർത്ത് തിളപ്പിക്കുക.
- തിളച്ച് തുടങ്ങുമ്പോൾ ഇതിലേക്ക് മാഗി ചേർക്കാം (ടേസ്റ്റ് മേക്കർ വേണ്ട). 3 മിനിറ്റ് തിളപ്പിക്കുക. ഇതിലേക്ക് സ്പിനാച്ച് ചേർത്ത് നൂഡിൽസ് സോഫ്റ്റ് ആകുന്നതു വരെ വേവിക്കുക. തീ കുറച്ച് ഈ കൂട്ടിലേക്ക് മുട്ട പൊട്ടിച്ച് ഒഴിക്കാം. മുട്ടയുടെ വെള്ള വേകുന്നത് വരെ പാകം ചെയ്യാം. മുട്ട ചേർത്ത ഉടൻ തന്നെ ഇളക്കരുത്.
- മുട്ട വേറെ പാത്രത്തിൽ പകുതി വേവിച്ച ശേഷവും നൂഡിൽസിലേക്ക് ചേർക്കാം.
- തയാറാക്കിയ റമീൻ ചില്ലി സോസും സവാളയും കൊണ്ട് അലങ്കരിച്ച് വിളമ്പാം.
content highlight: maggi-noodles-ramen