സൗന്ദര്യം നല്ല രീതിയിൽ സംരക്ഷിക്കാൻ ഭക്ഷണത്തിലും സൗന്ദര്യസംരക്ഷണ രീതികളിലും അല്പം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. പലപ്പോഴും നമ്മൾ വരുത്തുന്ന തെറ്റുകൾ നമ്മുടെ സൗന്ദര്യ സംരക്ഷണത്തിനും വലിയ വെല്ലുവിളി ഉയർത്തുന്നു. എണ്ണമയമുള്ള ചർമ്മക്കാരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. എണ്ണമയമുള്ള ചർമ്മം എങ്ങനെ സംരക്ഷിക്കണമെന്ന് പലർക്കും അറിയില്ല. എണ്ണമയമുള്ള ചർമ്മത്തിൽ വളരെ പെട്ടെന്നായിരിക്കും മുഖക്കുരു, ബ്ലാക്ക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ് എന്നിവ ഉണ്ടാകുന്നത്.
സെബേഷ്യസ് ഗ്രന്ഥികള്‍ കൂടുതലായുള്ള സെബം ഉല്‍പ്പാദിപ്പിക്കുന്നതു കൊണ്ടാണ് ചര്‍മ്മം എണ്ണമയമുള്ളതാകുന്നത്. കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്ന സെബം ചര്‍മ്മോപരിതലത്തില്‍ വന്നടിഞ്ഞ് ചര്‍മ്മത്തെ എണ്ണമയമുള്ളതാക്കുന്നു. ചർമ്മത്തിന്റെ സ്വഭാവം അനുസരിച്ച് ഭക്ഷണത്തിലും മാറ്റങ്ങൾ വരുത്തണം. എണ്ണമയം ഉള്ള ചർമ്മക്കാർ കഴിവതും എണ്ണമയമുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. പ്രത്യേകിച്ച് ജങ്ക്ഫുഡ്, സ്നാക്സ്, എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ എന്നിവയെല്ലാം ഒഴിവാക്കുക. മാത്രമല്ല, എണ്ണമയമുള്ള ചർമ്മമുള്ളവർ ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.
കഴിക്കേണ്ട ഭക്ഷണങ്ങൾ
പച്ചക്കറികൾ- എണ്ണമയമുള്ള ചർമ്മമുള്ളവർ പച്ചക്കറികൾ ധാരാളം കഴിക്കാൻ ശ്രമിക്കുക. പച്ചക്കറിയിൽ ധാരാളം ഫെെബർ അടങ്ങിയിട്ടുണ്ട്. ചർമ്മം തിളക്കമുള്ളതാക്കാനും വൃത്തിയുള്ളതാക്കാനും പച്ചക്കറികൾ കഴിക്കുന്നത് ഗുണം ചെയ്യും.
നട്സ്- നട്സിൽ ഒമേഗ 3 ഫാറ്റി ആസിഡ് കൂടുതലുള്ളതിനാൽ എണ്ണമയമുള്ള ചർമ്മത്തിലെ മുഖക്കുരു, ബ്ലാക്ക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ് പോലുള്ള പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു. ദിവസവും പിസ്ത, അണ്ടിപരിപ്പ്, ബദാം പോലുള്ളവ കഴിക്കാൻ ശ്രമിക്കുക.
വെള്ളരിക്ക- എണ്ണമയമുള്ള ചർമ്മമുള്ളവർ ദിവസവും വെള്ളരിക്ക ജ്യൂസായോ അല്ലാതെയോ കഴിക്കാൻ ശ്രമിക്കുക. വെള്ളരിക്കയുടെ നീര് മുഖത്ത് തേച്ചുപിടിപ്പിക്കുന്നത് മുഖം തിളങ്ങാനും മുഖത്തെ കറുത്ത പാടുകൾ മാറാനും നല്ലതാണ്.
ഓറഞ്ചും നാരങ്ങയും- ഓറഞ്ചിലും നാരങ്ങയിലും വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മുഖക്കുരു മാറാനും ചർമ്മം കൂടുതൽ തിളക്കമുള്ളതാകാനും സഹായിക്കും.
കരിക്കിൻ വെള്ളം- എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കരിക്കിൻ വെള്ളം. എണ്ണമയ ചർമ്മമുള്ളവർ ദിവസവും ഒരു ഗ്ലാസ് കരിക്കിൻ വെള്ളം കുടിക്കാൻ ശ്രമിക്കുക. കരിക്കിൻ വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള പാട്, മുഖത്തെ ചുളിവുകൾ എന്നിവ മാറാൻ സഹായിക്കും.
STORY HIGHLIGHT: Oily Skin