ചെന്നൈ: തമിഴ്നാട്ടിൽ മലയാളി നഴ്സിങ് വിദ്യാർഥിനിയെ കൂട്ട ബലാത്സംഗം ചെയ്തു. തേനിയിലെ സ്വകാര്യ നഴ്സിങ് കോളജിൽ പഠിക്കുന്ന വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. തേനിക്ക് സമീപമാണ് നഴ്സിങ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയത്.
ഞായറാഴ്ച തേനി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് നാലംഗ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട്, അജ്ഞാത കേന്ദ്രത്തിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ഡിണ്ടുഗൽ റെയിൽവേ സ്റ്റേഷനു സമീപം വിദ്യാർഥിനിയെ ഇറക്കിവിടുകയായിരുന്നു.
തുടർന്ന്, പെൺകുട്ടി സമീപത്തെ വനിത പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടു. അവശനിലയിലായിരുന്നു പെൺകുട്ടി. ഇവരെ ഡിണ്ടുഗൽ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.